അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു.
.
ചെമ്പരത്തി പു വിരിയണ നാട് ഈ നാട്
ചെമ്പട്ടും ചുറ്റി ഒരുങ്ങിയ കാവുണ്ടേ…
കാൽച്ചിലമ്പിൻ കഥയെറിഞ്ഞേ ദൂരെ നിന്നേ…
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രചിച്ച് കൈലാസ് മേനോൻ ഈണം പകർന്ന് മധുവന്തി നാരായണൻ ആലപിച്ചതാണ് ഈ ഗാനം.
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളെക്കുറിച്ചുള്ള വർണ്ണനയാണ് ഈ ഗാനത്തിന്റെ ഉള്ളടക്കമെന്ന് സംവിധായകനായ അനീഷ് ഉപാസന പറഞ്ഞു. ഈ നാടിന്റെ തനിമ ,തികഞ്ഞ നാടൻ പാട്ടിന്റെ ഈണത്തോടെയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ്.
തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം.
നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധികളാണ് ഇതിലെ ജാനകിയും ഉണ്ണി മുകുന്ദനും. തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
: ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം – പശ്ചാത്തല സംഗീതം – സിബി മാത്യു അലക്സ്
ഛായാഗ്രഹണം – ശ്യാമ പ്രകാശ്.എം.എസ്.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള .
കലാസംവിധാനം – ജ്യോതിഷ് ശങ്കർ.
കോ-റൈറ്റർ – അനിൽ നാരായണൻ – രോഹൻ രാജ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമ വർമ്മ .
അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – റെമീസ് ബഷീർ, രോഹൻ രാജ് .
മേക്കപ്പ് – ശീജിത്ത് ഗുരുവായൂർ,
കോസ്റ്റ്യും – ഡിസൈൻ –
സമീരാ സനീഷ്.
എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – രത്തിനാ..
ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.
. പി.വി.ഗംഗാധരൻ അവതരിപ്പിക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ. ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. കൽപ്പകാ ഫിലിംസ് മെയ് പന്ത്രണ്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…