2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ (ചിത്രം – സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം – ഒരുത്തീ). എന്നിവർ (സംവിധാനം-സിദ്ധാർഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാർഥ് ശിവ മികച്ച സംവിധായകൻ (ചിത്രം – എന്നിവർ), മധു നീലകണ്ഠൻ മികച്ച ഛായാഗ്രാഹകൻ (ചിത്രം – സണ്ണി).
മറ്റ് പുരസ്കാരങ്ങൾ
മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ, ചിത്രം – താഹിറ
മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ്, ചിത്രം – സണ്ണി
മികച്ച സംഗീത സംവിധായകൻ – ഗോപി സുന്ദർ, ചിത്രം – ഒരുത്തീ
മികച്ച പശ്ചാത്തലസംഗീതം – എം.ജയചന്ദ്രൻ, ചിത്രം – സൂഫിയും സുജാതയും
മികച്ച ഗായകൻ – വിജയ് യേശുദാസ്, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ഗായിക – സിതാര ബാലകൃഷ്ണൻ, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ഗാനരചയിതാവ് – അൻവർ അലി, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, ചിത്രം – കാന്തി
മികച്ച സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, ചിത്രം – വർത്തമാനം
മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ
മികച്ച പുതുമുഖ നായകൻ – അക്ഷയ്, ചിത്രം – ദിശ
മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ
മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…