വെള്ളി മൂങ്ങാ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നിവയാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രങ്ങൾ – ഈ മൂന്നു ചിത്രങ്ങളും കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ചിത്രങ്ങളാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എല്ലാം ശരിയാകും’! ഡോ.പോൾസ് എൻ്റെർടൈൻമെൻ്റ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനെട്ടിന് ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്നു.
പൊളിറ്റിക്കൽ ഫാമിലി പശ്ചാത്തലത്തിലൂടെ ഇടതു പക്ഷ യുവജന പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനായ ഒരു യുവാവിൻ്റെ കഥ തികച്ചും രസകരമായി പറയുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടൻ ആസിഫ് അലിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു നിയോജക മണ്ഡലത്തിലെ ഒരേെയാരു പഞ്ചായത്തു മാത്രമാണ് ഇടതുപക്ഷം ഭരിക്കുന്നുള്ളു. മറ്റു പഞ്ചായത്തുകളെല്ലാം ജനാധിപത്യ രാഷ്ടീയ പാർട്ടികളുടെ സ്വാധീനത്തിൽപ്പെട്ടതാണ്.
അവർക്കിടയിൽ തൻ്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലൂടെ ജീവിക്കുന്ന ഈ ഇടതുപക്ഷക്കാരൻ്റെ ജീവിതത്തിലെ പ്രതിസന്ധികളും, വെല്ലുവിളികളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ ജിബു ജേക്കബ് അവതരിപ്പിക്കുന്നത്. രജീഷാ വിജയനാണ് ഈ ചിത്രത്തിലെ നായിക. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആൻ്റെണി, ജയിംസ് ഏല്യാ, സേതുലഷ്മി, തുളസി (മഹാനദി ഫെയിം) ജോർഡി പൂഞ്ഞാർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷാരിസ് മുഹമ്മദിൻ്റേതാണ് തിരക്കഥ. ഹരി നാരായണൻ്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ശ്രീജിത്ത് നായർ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- ദിലീപ് നാഥ്, കോസ്റ്റ്വും -ഡിസൈൻ- നിസ്സാർ റഹ്മത്ത്, മേക്കപ്പ് – റഹിം കൊടുങ്ങല്ലുർ, സ്റ്റിൽസ് – ലിബിസൺ ഗോപി, അസ്സോസ്സിയേറ്റ് ഡയക്ടർ -രാജേഷ് ഭാസ്ക്കരൻ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, സെൻട്രൽപിക്ചേഴ്സ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
By വാഴൂർ ജോസ്
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…