“ഉയരെ” എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാണെക്കാണെ, ഡ്രീം കാച്ചറിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 1983, ക്യൂൻ എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിനു ശേഷം ടി.ആർ.ഷംസുദ്ദീൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ട് ഞായറാഴ്ച കൊച്ചിയിലെ ചോറ്റാനിക്കരയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിച്ചു.
വൈവിദ്ധ്യമാർന്ന തിരക്കഥകളിലൂടെ ശ്രദ്ധേയരായ ബോബി – സഞ്ജയ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നതെന്നതും ഈ ചിത്രത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു, തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. വളരെ ലളിതമായി ആരംഭിക്കുന്ന, ഈ ചിത്രം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയാണ്.
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാലഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോണി ഡേവിഡ് രാജ്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘വിനായക് ശശികുമാറിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നുആൽബിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – അഭിലാഷ് ചന്ദ്രൻ, വിഷ്ണു ഗോവിന്ദ് – ശ്രീശങ്കർ, സൗണ്ട് കലാസംവിധാനം -ദിലീപ് നാഥ്. കോസ്റ്റ്യും ഡിസൈൻ- ശ്രെയാ അരവിന്ദ്, മേക്കപ്പ്- ജയൻ പൂങ്കുളം, അസ്സോസ്സിയേറ്റ് ഡയറക്ടർ – സനീഷ് സെബാസ്റ്റ്യൻ, നിശ്ചല ഛായാഗ്രഹണം- ജിയോങ്കോ ,നിർമ്മാണ നിർവ്വഹണം ഷബീർ പെരിന്തൽമണ്ണ വാഴൂർ ജോസ്.
By വാഴൂർ ജോസ്
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…