പൊലീസ് സ്റ്റേഷൻ അത്ര മോശം സ്ഥലമൊന്നുമല്ല. ഈ ടാഗോടെ എത്തുന്ന പുതിയ ചിത്രമാണ് കിറ്ക്കൻ: ഈ ചിത്രത്തിൻ്റ ബഹുഭൂരിപക്ഷം വരുന്ന രംഗങ്ങളും ചിത്രീകരിക്കുന്നതും ഒരു പൊലീസ് സ്റ്റേഷനിലാണ്. നവാഗതനായ ജോഷ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. മേജർ രവി, ജോൺ റോബിൻസൺ, ജയറാം കൈലാസ് എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്നു ജോഷ്.
ആന്മഹത്യാക്കുറിപ്പെഴുതി വച്ച് ആന്മഹത്യ ചെയ്ത ഒരു പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായ സംശയം പൊലീസ് ഡിപ്പാർട്ട് മെൻ്റിനെ ഈ കേസിൻ്റെ പുനരന്വേണത്തിലെത്തിച്ചേരാൻ ഇടയാക്കുന്നു. തുടരന്വേഷണത്തിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായ ഒരു ത്രില്ലർ സ്വഭാവത്തോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഔൾ മീഡിയാ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ അജിത് നായർ, ബിന്ധ്യ അജീഷ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ വടക്കഞ്ചേരി ,നെന്മാറ ‘പോത്തുണ്ടി ഡാം പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. ഏ.ആർ.കണ്ണനാണ് ലൈൻ പ്രൊഡ്യൂസർ. കുറച്ചു നാളുകൾക്കു മുമ്പ് കോട്ടയത്തു നടന്ന ഒരു സംഭവമാണ് ഈ ചിത്രത്തിൻ്റെ മൂല കഥ.
മലയാള സിനിമയിൽ വേറിട്ട ചിന്തകളുള്ള കനികുസ്രുതി ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ഈ ചിത്രത്തെ ഏറെ കൗതുകമുയർത്തുന്നു. പൊലീസ് കോൺസ്റ്റബിൾ ആയിട്ടാണ് കനി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
സലിംകുമാർ, വിജയരാഘവൻ, മഗ് ബൂൽ സൽമാൻ, ജോണി ആൻ്റണി.അനാർക്കലി മരയ്ക്കാർ, അഭിജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എട്ട് പ്രമുവ താരങ്ങളും മുപ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നുണ്ട്. ഇതിലെ പുതുമുഖങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയാണഭിനയിപ്പിക്കുന്നത്. നാടകപ്രവർത്തകരും, പുതുമുഖങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ചെമ്പൻ വിനോദിൻ്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ്റേതാണ് ഈ ചിത്രത്തിൻ്റെ മൂല കഥ. സംഗീതം- മണികണ്ഠൻ അയ്യപ്പ. ഗൗതം ലെനിൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – രോഹിത് വി.എസ്. കലാസംവിധാനം. സന്തോഷ് വെഞ്ഞാറമൂട് മേക്കപ്പ്. സുനിൽ നാട്ടക്കൽ, കോസ്റ്റ്യം -ഡിസൈൻ – ഇന്ദ്രൻസ് ജയൻ. ആക്ഷൻ – മാഫിയാ ശശി. അസ്സോസ്സിയേറ്റ് ഡയറക്ടർ അമൽ വ്യാസ്.പ്രൊഡക്ഷൻ കൺട്രോളർ-ഡി. മുരളി.ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫോട്ടോ .ജയപ്രകാശ് അതളൂർ.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…