Entertainment

കൊഴുമ്മൽ രാജീവനെത്തി… സെറ്റിൽ ഉത്സവ പ്രതീതി

ആഗസ്റ്റ് പതിനൊന്ന് വെള്ളിയാഴ്ച പയ്യന്നൂരിൽ കൊഴുമ്മൽ രാജീവനെത്തി. ഇന്ന് – ഇതേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. കൊഴുമ്മൽ രാജീവന്നെന്ന കഥാപാത്രത്തെ ഒരു വർഷം മുമ്പ് പ്രേഷകർ നെഞ്ചിലേറ്റാൻ ആരംഭിച്ച ദിവസം 2022 ഓഗസ്റ്റ് പതിനൊന്നിനായിരുന്നു കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം തിരശ്ശീലയിൽ കൈയ്യടി നേടിയതിനു തുടക്കെമിട്ടത്.

ഒന്നുകൂടി വ്യക്തമായിപ്പാഞ്ഞാൽ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’
എന്ന ചിത്രം പ്രദർശനത്തിന്നെത്തിയത് അന്നേ ദിവസ്സവമാണ്. അതിലെ നായക കഥാപാത്രമാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കൊഴുമ്മൽ രാജീവൻ.

കുഞ്ചാക്കോ ബോബൻ അവിസ്മരണീയമാക്കിയ കഥാപാത്രം. തൻ്റെ അഭിനയ ജീവിതത്തിന് പുതിയൊരു വഴിത്തിരിവ് ഉണ്ടാക്കിയ കഥാപാത്രം.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ മികച്ച നടന്മാരെ കണ്ടെത്തുന്നതിൽ മുന്നിൽ നിന്ന കഥാപാത്രം. മികച്ച നടൻ ആയില്ലങ്കിലും ജൂറിയുടെ പ്രത്യേക പരാമർശത്തിന് ഇടയായ ആ കഥാപാത്രം വീണ്ടും തിരശ്ശീലയിൽ എത്തുകയാണ്. സുരേശൻ്റേയുംയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ – എന്ന ചിത്രത്തിലൂടെ.
രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ചിത്രീകരണം നേരത്തേ ആരംഭിച്ചുവെങ്കിലും കഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അഭിനയിക്കാനായി എത്തിയത്.  ഇപ്പോഴാണ്. ഏഴു പുരസ്ക്കാരങ്ങളാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു ലഭിച്ചത്. താനുൾപ്പടെ ഏഴു പുരസ്ക്കാരങ്ങളുടെ തിളക്കവുമായിട്ടാണ് അതേ സംവിധായകൻ്റെ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനായി കുഞ്ചാക്കോ ബോബൻ ചിത്രീകരണം നടക്കുന്ന പയ്യന്നൂരിൽ എത്തിയത്.

മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓപ് മൂവി കൂടിയാണ് ഈ ചിത്രം. ഒരു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അല്ലാതെയുള്ള കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ചിത്രങ്ങളെയാണ് സ്പിൻ ഓഫ് മൂവി എന്ന പായുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശനേയും സുമലതയേയും പ്രേക്ഷകർ ഏറെ കൈയ്യിയോടെ സ്വീകരിച്ചതാണ്. ഈ കഥാപാത്രങ്ങളെയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ നായകനേയും നായികയേയും ആക്കിയിരിക്കുന്നത്.
ഇവരുടെ കഥ പറയുന്നതിനിടയിൽ കൊഴുമ്മൽ രാജീവനും പ്രാധാന്യത്തോടെ കടന്നു വരുന്നു.

പുരസ്ക്കാരങ്ങൾ നേടിയതിനു ശേഷം കഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്. പുരസ്ക്കാരത്തിനർഹമായ കൊഴുമ്മൽ രാജീവന്നെത്തന്നെയാണന്നതുമാണ് മറ്റൊരു കൗതുകം. വീണ്ടും അതേ ലൊക്കേഷനിൽ അതേ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഇടയായതിൻ്റെ സന്തോഷം ബോക്കോ ബോബൻ ഇവിടെ പങ്കുവച്ചു.
ചിത്രം പ്രദർശനത്തിനെത്തിയ ഒരു വർഷം തികയുന്ന അതേ ദിവസം.  തന്നെ പുരസ്ക്കാര ജേതാവ് അഭിനയിക്കാനെത്തിയത്  സെറ്റിൽ ആഘോഷമാക്കി. കേക്കുമുറിച്ച് ആ സന്തോഷത്തിന് നിറപ്പകിട്ടേകി.

രാജേഷ് മാധവനും ചിത്രാനായരുമാണ് ഈ ചിത്രത്തിലെ സുരേശനേയും സുമലതയേയുമവതരിപ്പിക്കുന്നത്.
സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് – തലപ്പള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഗാനങ്ങൾ – വൈഗാഖ് സുഗുണൻ.
സംഗീതം. ഡോൺ വിൻസൻറ്.
ഛായാഗ്രഹണം – സബിൻഊരാളു കണ്ടി
എഡിറ്റിംഗ് – ആകാശ് തോമസ്.
കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ.
നിർമ്മാണ നിർവ്വഹണം – ബിനു മണമ്പൂർ
പയ്യന്നൂരിലും പരിസരങ്ങളിലുമായി
ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

വാട്ടർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

6 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

7 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

10 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago