Categories: Entertainment

പഴയകാല ചലച്ചിത്ര നായിക ജയഭാരതിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ വിവാഹിതനായി

പഴയകാല ചലച്ചിത്ര നായിക ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ വിവാഹിതനായി. സോനാലി നബീലാണ് വധു. ചെന്നൈയില്‍ വച്ച് കേരളാ ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. 

നാടന്‍ തനിമ നിറഞ്ഞ കസവ് മുണ്ടും ഷര്‍ട്ടുമായിരുന്നു കൃഷിന്‍റെ വേഷം. കസവ് സാരിയ്ക്കൊപ്പം പ്രിന്‍റഡ് ബ്ലൗസായിരുന്നു വധുവിന്‍റെ വേഷം. മലയാള-തമിഴ് ചലച്ചിത്ര ലോകത്ത് നിന്നുമുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

മലയാളികളുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സാന്നിധ്യമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇവരെ കൂടാതെ ഖുശ്ബു, സുരേഷ് കുമാര്‍, വിധുബാല, കെപിഎസി ലളിത, തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ സത്താര്‍ എന്നാണ് പേരെങ്കിലും ‘കൃഷ് ജെ സത്താര്‍’ എന്ന പേരില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ജയഭാരതിയുടെ മകന്‍. 

ലേഡീസ് ആന്‍ഡ്‌ ജെന്‍റില്‍മാന്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച കൃഷ്‌ മാലിനി 22 പാളയംകോടൈ, ടു നൂറാ വിത്ത് ലവ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലേഡീസ് ആന്‍ഡ് ജെന്‍റിമാന്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Newsdesk

Recent Posts

റോഷൻ മാത്യു-നിമിഷാസജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ചേര’ പ്രദർശനത്തിന്

യുവനിരയിലെ ശ്രദ്ധേയനായ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനംചെയ്യുന്ന 'ചേര' എന്ന ചിത്രം പ്രദർശന…

1 hour ago

ഇന്ധന പ്രതിഷേധങ്ങളെത്തുടർന്ന് ഐറിഷ് പൗരത്വ ചടങ്ങുകൾ മാറ്റിവച്ചു

അയർലണ്ടിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ ഇന്ധന പ്രതിഷേധങ്ങൾ കാരണം മാറ്റിവച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങുകൾ, നീതിന്യായ മന്ത്രിയുടെ…

9 hours ago

U/A സർട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…

17 hours ago

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

23 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

1 day ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

2 days ago