പഴയകാല ചലച്ചിത്ര നായിക ജയഭാരതിയുടെയും പരേതനായ നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ വിവാഹിതനായി. സോനാലി നബീലാണ് വധു. ചെന്നൈയില്‍ വച്ച് കേരളാ ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം.
നാടന്‍ തനിമ നിറഞ്ഞ കസവ് മുണ്ടും ഷര്‍ട്ടുമായിരുന്നു കൃഷിന്‍റെ വേഷം. കസവ് സാരിയ്ക്കൊപ്പം പ്രിന്‍റഡ് ബ്ലൗസായിരുന്നു വധുവിന്‍റെ വേഷം. മലയാള-തമിഴ് ചലച്ചിത്ര ലോകത്ത് നിന്നുമുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
മലയാളികളുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സാന്നിധ്യമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇവരെ കൂടാതെ ഖുശ്ബു, സുരേഷ് കുമാര്‍, വിധുബാല, കെപിഎസി ലളിത, തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ന് വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ സത്താര്‍ എന്നാണ് പേരെങ്കിലും ‘കൃഷ് ജെ സത്താര്‍’ എന്ന പേരില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ജയഭാരതിയുടെ മകന്‍.
ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച കൃഷ് മാലിനി 22 പാളയംകോടൈ, ടു നൂറാ വിത്ത് ലവ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലേഡീസ് ആന്‍ഡ് ജെന്‍റിമാന്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.