Entertainment

ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക്

മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്ഷൻസ് ഒരിടവേളക്കുശേഷം നിർമ്മാണ രംഗത്തേക്കു കടന്നു വരുന്നു

അബ്കാരി, ഇൻസ്പെക്ടർ ബൽറാം, നായർസാബ്, വർത്തമാനകാലം, പൂച്ചക്കാരു മണികെട്ടും, ബൽറാം VS താരാദാസ് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുകയും കലാപരവും സാമ്പത്തികവുമായി മികച്ച വിജയം നേടിയ ബ്ലെസ്സി- മമ്മൂട്ടി ചിത്രമായ കാഴ്ച്ച, വിജി തമ്പിയുടെ സംവിധാനത്തിൽ സുരേഷ് ഗോപിനായകനായ ബഡാ ദോസ്ത് – എന്നീ ചിത്രങ്ങൾ വിതരണം നടത്തുകയും ചെയ്തു കൊണ്ട് ലിബർട്ടി പ്രൊഡക്ഷൻസ് മലയാള സിനിമയിലെ മികച്ച ചലച്ചിത്രനിർമ്മാണ സ്ഥാപനമായി മാറി.

വൻമുതൽ മുടക്കിൽ നിർമ്മിച്ച ബൽറാം Vട താരാദാസ്റ്റിനു ശേഷം നല്ലൊരു ഇടവേളയുണ്ടായി. ഈ ഇടവേളയെ ബ്രേക്കു നൽകിക്കൊണ്ടാണ് ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും കടന്നുവന്നിരിക്കുന്നത്.

മറിമായം എന്ന ജനകീയ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരാവുകയും ഇപ്പോൾ പഞ്ചായത്തു ജെട്ടി എന്ന ചിത്രം സംവിധാനം ചെയ്തു വരികയും ചെയ്യുന്ന – മണികണ്ഠൻ പട്ടാമ്പി – സലിം ഹസൻ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഇവരുടെ ഒരു ചിത്രം നിർമ്മിക്കണമെന്നത് തൻ്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു, അതാണ് ഇപ്പോൾ പ്രാവർത്തികമാകുന്നതെന്ന് നിർമ്മാതാവായ ലിബർട്ടി ബഷീർ പറഞ്ഞു.

ചിത്രത്തിൻ്റെ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഈ ചിത്രത്തെത്തുടർന്ന് പുതിയ ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്. അതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ലൈൻ പ്രൊഡ്യൂസർ – വാഴൂർ ജോസ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രാംകുമാർ കാഞ്ഞങ്ങാട്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

13 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

14 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

15 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

23 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

2 days ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

2 days ago