Entertainment

ലിറ്റിൽ ഹാർട്സ് വീഡിയോ സോംഗ് എത്തി

എന്നാടീ ശോശേ..നിനക്കെപ്പഴാ എന്നോട്ഇഷ്ടം തോന്നിത്തുടങ്ങിയത്?സിബിയുടെ ഈ ചോദ്യത്തിനുത്തരം പോലെയാണ് ഈ ഗാനം കടന്നു വരുന്നത്.ഏറെ കൗതുകകരമായ വിഷ്യലും, ഇമ്പമാർന്ന ഗാനവും ഈ ഗാനരംnത്തെ ഏറെ മനോഹരമാക്കുംഏദൻ പൂവേ …. മനം തന്നപെണ്ണേ…എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ തുടക്കമാണ് മേൽപ്പറഞ്ഞ വാക്കുകൾ.മഹിമാ നമ്പ്യാരാണ് ഷെയ്ൻ നിഗത്തോടൊപ്പമുള്ള പെണ്ണ്. ഇരുവരും ഇപ്പോൾ സിബിയും ശോശയുമാണ്.

ശോശ എന്ന നായികാ കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിക്കുന്നത്.വൻ വിജയം നേടിയ ആർ.ഡി.എക്സിൻ്റെ വിജയത്തിനു ശേഷം ഷെയ്ൻനി ഗവും മഹിമാന സ്വാതുവീണ്ടും പ്രണയ ജോഡികളാകുന്ന ചിത്രം കൂടിയാണിത്.സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സും ,വിൽസൺ തോമസ്സും നിർമ്മിച്ച് ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നതാണ് ഈ ചിത്രം.മലയോര മേഖലയുടെ പശ്ചാത്തലത്തിൽരണ്ടു കുടുംബങ്ങളിൽ അരങ്ങേറുന്ന വ്യത്യസ്ഥമായ പ്രണയത്തിലെ ഒരു പ്രണയ ടീം ആണ് ഇവർ.ബാല്യകാല സുഹ്ര്യത്തുക്കളായ ഇവർ ഒരു ഘട്ടത്തിൽ തങ്ങളുടെ പ്രണയം തിരിച്ചറിയുന്നിടത്താണ് ഈ ചിത്രത്തിൻ്റെ വഴിത്തിരിവുണ്ടാകുന്നത്.

ബന്ധങ്ങളുടെ കെട്ടുറപ്പും, കളങ്കമില്ലാത്ത സ്നേഹവുമൊക്കെ ഈ ചിത്രത്തെ ഏറെ ആസ്വാദകരമാക്കുന്നു.ബാബുരാജ്, രൺജി പണിക്കർ ,ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമാസെബാസ്റ്റ്യൻ, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കൈലാസ് മേനോൻ്റെതാണ് സംഗീതം.

ഛായാഗ്രഹണം – ലുക്ക് ജോസ്.എ ഡിറ്റിംഗ് – നൗഫൽ അബ്ദുള്ളകലാസംവിധാനം -അരുൺ ജോസ്.ക്രിയേറ്റീവ് ഡയറക്ടർ -ദി പിൽദേവ്.ക്രിയേറ്റീവ് ഹെഡ്.-ഗോപികാ റാണി.പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ. സി.ജെ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

14 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

15 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

16 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

24 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

2 days ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

2 days ago