മുംബൈ: ഇന്ത്യയിലെ ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലയില്‍ വന്‍വിവാദത്തിന് വഴി തെളിച്ചുകൊണ്ടാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രമുഖ നടിമാരായ ദീപികാ പദുകോണിനെയും സാറാ അലിഖാന്‍ തുടങ്ങിയവരെ ചോദ്യം ചെയ്യലുകള്‍ക്കായി വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നതും കേസില്‍ പ്രമുഖമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. തുടര്‍ന്ന് ദീപികാ പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധാകപൂര്‍, രാകുല്‍ പ്രീത്‌സിങ് തുങ്ങിയവരുടെ ഫോണുകള്‍ എന്‍.സി.ബി. കണ്ടെടുത്തു.
ആത്മാഹത്യ ചെയ്ത നടന്‍ സുശാന്ത് സിങിന്റെ മരണവുമായി തുടങ്ങിയ അന്വേഷണമാണ് നാര്‍ക്കോട്ടിക് കേസുകളില്‍ എത്തി നില്‍കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ഇവര്‍ ഹാജരായ സന്ദര്‍ഭത്തിലാണ് ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പിടിച്ചെടുത്തത്. എന്നാല്‍ വാട്ട്‌സ്ആപ്പ് ചാറ്റു നടത്തിയ കാര്യം ദീപികയും സാറയും ശ്രദ്ധയും സമ്മതിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്നായിരുന്നു വാദം. ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബാ്ടയുടെയും ദീപികയുടെ മാനേജരുമായിരുന്ന ജയസാഹയുടെ ഫോണും പിടിച്ചെടുത്തു. സാറ മയക്കുമരുന്ന് ഉപയോഗത്തിനെക്കുറിച്ച് വ്യക്തമല്ലാത്ത മറുപടിയാണ് നല്‍കിയത്. ഇത് അന്വേഷണ ഉദ്യേഗസ്ഥരില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചുവെന്നാണ് അറിവ്.
(ഫോട്ടോ കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ് വെബ്)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…