മുംബൈ: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ സ്‌കിന്‍ കെയര്‍ ക്രീമായ “ഫെയര്‍ ആന്‍ഡ് ലവ്‌ലി”ഇനി ‘ഗ്ളോ ആന്‍ഡ് ലവ്‌ലി” (Glow and lovely) എന്ന് അറിയപ്പെടും!
ഏതാനും മാസങ്ങള്‍ക്കകം “ഗ്ളോ ആന്‍ഡ് ലവ്‌ലി” ബ്രാന്‍ഡില്‍ ഉത്‌പന്നങ്ങള്‍ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. പുരുഷന്മാര്‍ക്കുള്ള ഫെയര്‍ ആന്‍ഡ് ലവ്‌ലി ഉത്‌പന്നങ്ങളുടെ പുതിയ പേര് ‘ഗ്ളോ ആന്‍ഡ് ഹാന്‍സം” എന്നാക്കി മാറ്റി.
ആഗോളതലത്തില്‍ വിവിധ സ്‌കിന്‍കെയര്‍ കമ്പനികളുടെ ഉത്പന്നങ്ങളുടെ പരസ്യവാചകങ്ങള്‍ക്കെതിരെ വര്‍ണവിവേചനം ആരോപിച്ച് പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ് പേര് മാറ്റാന്‍ കമ്പനി തീരുമാനമെടുത്തത്.
ഒരാഴ്‌ച മുന്‍പ് ഉത്പന്നത്തിന്‍റെ പേരില്‍ നിന്നും ‘ഫെയര്‍” എന്ന വാക്ക് ഒഴിവാക്കുമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ക്കും സ്വീകാര്യമായ വിധം ഉത്‌പന്നങ്ങളെ പുനഃക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു. കൂടാതെ, ഫെയർനെസ്, വൈറ്റനിംഗ്, ലൈറ്റനിംഗ് തുടങ്ങിയ പദങ്ങൾ ഒരിക്കലും ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കില്ലെന്നും കമ്പനി അറിയിച്ചു.
അതേസമയം, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലും ഗള്‍ഫിലും ഫെയര്‍നെസ് ക്രീം ബിസിനസ് അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിയ് ക്കുകയാണ്.
അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ് എന്ന വ്യക്തി പോലീസുകാരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്, ആഗോളതലത്തില്‍ വര്‍ണവിവേചനത്തിനെതിരെ പ്രതിഷേധം രൂക്ഷമായത്.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…