Entertainment

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച് ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി ഇൻ്റെർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഹൊറർ, ഹ്യൂമർ, ഫാൻ്റെസി ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അസീസ് നെടുമങ്ങാടാണ്.
തികഞ്ഞ നാട്ടുമ്പറത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രേമ ദാമ്പനെന്ന യുവാവിൻ്റേയും, പ്രേമദാസൻ്റെ അമ്മയുടേയും ജീവിതത്തെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി, വള്ളിക്കെട്ടാകുന്നതോടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്
തികച്ചും രസകരമായി അവതരിപ്പിക്കുന്നത്.
ഒരു ഗ്രാമീണ ജീവിതത്തിൻ്റെ ആചാരാനുഷ്ടാനങ്ങളുടേയും, ജീവിതത്തിൻ്റേയും പച്ചയായ ചലച്ചിത്രാവിഷ്‌ക്കരണം കൂടിയാണ് ഉമേഷ് എസ് നായർ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത് .
ചിരിയും ചിന്തയുമെല്ലാം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുമെന്നതിൽ സംശയമില്ല.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജാ രവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന-രാഹുൽ കല്യാൺ.
സംഗീതം- അൽഫോൻസ് ജോസഫ്.
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.
എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ.
കലാ സംവിധാനം – മകേഷ് മോഹൻ.
മേക്കപ്പ് – സിജേഷ് കൊങ്ങോട്ടി.
കോസ്റ്റ്യൂം ഡിസൈൻ – അരവിന്ദ് . കെ ആർ.
സൗണ്ട് മിക്സിംഗ് – എം ആർ. രാജാകൃഷ്ണൻ.
സൗണ്ട് ഡിസൈൻ – ആശിഷ് ജോസ് ഇല്ലിക്കൽ.
ഡിസൈൻ – യെല്ലോടൂത്ത്.
മാർക്കറ്റിംഗ് – ഒപ്റ.
സ്റ്റിൽസ്- വിഷ്‌ണു . ആർ. ഗോവിന്ദ്.
പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് – കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്.
പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

28 mins ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

3 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

3 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

4 hours ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

1 day ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

1 day ago