മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.
കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ്.കെ.ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്. ചിത്രം ‘പ്രിയതമൻ’
റെജി പ്രഭാകറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യാസ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ഉർവ്വശിയുടെ നാടു കൂടിയാണ് ഈ പ്രദേശം.
അച്ഛൻ മനോജ്.കെ.ജയനോടൊപ്പമാണ് തേജാ ലക്ഷ്മി എത്തിയത്.
ശ്രീനാഥ് ഭാസിയടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പത്മരാജ്, രതീഷ്, സുധീർ കരമന, സുനിൽ സുഖദ, വിദ്യാ വിശ്വനാഥ്,
എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.
ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ സുനിൽകുമാർ എസ്, മുനീർ അറക്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഒരിടത്തരം പട്ടണത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഫാമിലി ഹ്യൂമർ ചിത്രമാണ് റെജി പ്രദാകരൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ടി.എ.റസാഖിൻ്റെ തിരക്കഥയിൽ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് റെജി പ്രഭാകരൻ ആദ്യമായി സംവിധാനം ചെയ്തത്.
ഏറെ പുരസ്ക്കാരങ്ങൾ നേടിയ ഈ ചിത്രത്തിനു ശേഷം റെജി പ്രഭാകരൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
സുഖമായിരിക്കട്ടെ ഗൗരവമുള്ള വിഷയമായിരുന്നുവെങ്കിൽ ഈ ചിത്രം ഹ്യൂമർ നിറഞ്ഞ ഒരു കുടുംബ കഥയാണു പറയുന്നത്.
ഏറെ ആത്മബന്ധമുള്ള ഒരമ്മയുടേയും മകൻ്റേയും ജീവിതത്തിനിടയിലേക്ക് എം.ബി.എ.ബിരുദധാരിയായ
ഒരു പെൺകുട്ടിയുടെ കടന്നുവരവിലൂടെ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്ക പ്പെടുന്നത്. കൊച്ചു കൊച്ചു
രസാകരമായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
വിശ്വാസും പ്രിയയും ഇതാണ് ശ്രീനാഥ് ഭാസിയുടേയും, തേജാ ലഷ്മിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ.
ശാന്തി കൃഷ്‌ണ, ഇർഷാദ്, മീരാ നായർ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, മഞ്ജൂ പത്രോസ്, ദിനേശ് പണിക്കർ, കുടശ്ശനാട് കനകം സൂര്യാദാസ്, രാമമംഗലപ്പള്ളി, അഭിലാഷ് കൈഫ്, സുബിൻ, സിനു സൈനുദ്ദീൻ, ജോസ് പേരൂർക്കട.
എന്നിവരും പ്രധാന താരങ്ങളാണ്.
നിരവധി ഹ്യൂമർ കുടുംബ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കഥ- സനു ഭാസ്‌കർ.
ഗാനങ്ങൾ – റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്.
സംഗീതം – രമേഷ് നാരായൺ, ബിജിപാൽ, റോണി റാഫേൽ.
പശ്ചാത്തല സംഗീതം – റോണി റാഫേൽ .
ഛായാഗ്രഹണം- പ്രദീപ് നായർ
എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്.
കലാ സംവിധാനം- അർക്കൻ .എസ്. കർമ്മ.
മേക്കപ്പ് – പട്ടണം ഷാ.
കോസ്റ്റ്യൂം ഡിസൈൻ – ഇന്ദ്രൻസ് ജയൻ.
കോ-ഡയറക്ടർ – ഹാരിസൺ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ.
അസ്സോസ്സിയേറ്റ്ഡയറക്ടർ- ശരത്.
സഹസംവിധാനം – അനീഷ് കാട്ടിക്കോ, രാജേഷ് ആർ.റിസ്വാൻ.
കാസ്‌റ്റിംഗ് ഡയറക്ടർ- ആരോമൽ. ആർ.
സ്‌റ്റിൽസ് – പ്രേംലാൽ പട്ടാഴി .
പ്രൊഡക്‌ഷൻ എക്സികുട്ടീവ്സ്,
രാജേഷ് തങ്കപ്പൻ, സഫി ആയൂർ,
പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമൂട്.
കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും, വാഗമണ്ണിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…
സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…
വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…
ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ് റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട…
ഓസ്റ്റിൻ (ടെക്സാസ്): തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ഭരണം നടത്തുമെന്ന് നിയുക്ത ടെക്സാസ് ഗവർണർ ജീന ഹീനോഹോസ. വിജയാനന്തര…
ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി…