തിരുവനന്തപുരം: കൊറോണ കാലത്ത് പ്രവാസികൾക്ക് ആശ്വാസ സന്ദേശവുമായി നടൻ മോഹൻലാൽ. ഈ സങ്കടകാലവും കടന്നുപോകും നമ്മൾ ഒന്നിച്ച് കൊകോർത്ത് വിജയ ഗീതം പാടുമെന്ന് മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ശരീരംകൊണ്ട് അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് നമ്മൾ എത്രയോ അടുത്താണ്. ഇക്കാലവും കടന്നുപോകും, പോയതൊക്കെ നമ്മൾ വീണ്ടെടുക്കും.
നാട്ടിലുള്ളവരെ ഓർത്ത്, ജോലിയിലുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെ ഓർത്ത്, സ്വന്തം സുരക്ഷ ഓർത്ത് വല്ലാതെ വീർപ്പുമുട്ടുന്നുണ്ടാവും. പക്ഷെ ഈ സമയത്ത് അങ്ങനെ ഒരു ഉത്കണ്ഠ നമ്മളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകുകയേയുള്ളു. കൂടെ ആരുമില്ലെന്ന തോന്നൽ മനസിൽനിന്ന് ആദ്യം എടുത്തുമാറ്റു. നമ്മളെല്ലാവരും അടുത്തുണ്ട്- മോഹൻലാൽ പറഞ്ഞു. ഈ ലോകത്ത് ഒന്നും സ്ഥായിയായില്ലല്ലോ, എല്ലാം മാറിയേ മതിയാവൂ, സന്തോഷമായാലും സങ്കടമായാലും. അതുകൊണ്ട് നമ്മൾ ഒരുമിച്ച് ആഹ്ലാദങ്ങൾ പങ്കുവച്ച കാലം കടന്നുപോയതുപോലെ നമ്മൾ ഒരുമിച്ച് പങ്കുവയ്ക്കുന്ന ഈ സങ്കടകാലവും കടന്നുപോകും. നമ്മൾ ഇതിനെയൊക്കെ അതിജീവിച്ച് വിജയം കൈവരിക്കും. നമ്മൾ ഒരുമിച്ച് കൈകൾ കോർത്ത് വിജയഗീതം പാടും- ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പ്രത്യാശ പങ്കുവച്ചു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…