Categories: Movies

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക്

നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന് സംഗീത സംവിധാനം ഒരുക്കിയാണ് റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

28 വര്‍ഷത്തിന് മുന്‍പ് മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന ചിത്രത്തിനാണ് റഹ്മാന്‍ മലയാളത്തില്‍ അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് ആട് ജീവിതത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന കാര്യം റഹ്മാന്‍ അറിയിച്ചത്.

എ.ആര്‍ റഹ്മാന്റെ സംഗീതത്തിന് മലയാളത്തില്‍ നിരവധി ആരാധകരാണുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് അദ്ദേഹം സംഗീതം ഒരുക്കുമ്പോള്‍ സംഗീത പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഗാനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.

ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്യി രാജാണ് നായകന്‍.

Newsdesk

Recent Posts

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

1 hour ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

3 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

10 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago