Categories: Top News

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന് സി​എ​ജി​ റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഗു​രു​ത​ര സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന് സി​എ​ജി​യു​ടെ (കം​പ്ട്രോ​ള​ർ ആ​ന്‍റ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ) ക​ണ്ടെ​ത്ത​ൽ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള തു​ക ഡി​ജി​പി ഇ​ട​പെ​ട്ട് വ​ക​മാ​റ്റി ചി​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഡി​ജി​പി​ക്കെ​തി​രേ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളു​ള്ള​ത്.

പോ​ലീ​സു​കാ​ർ​ക്ക് ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മി​ക്കാ​നു​ള്ള തു​ക വ​ക​മാ​റ്റി എ​സ്പി​മാ​ർ​ക്കും എ​ഡി​ജി​പി​മാ​ർ​ക്കും ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ ന​ൽ​കി​യെ​ന്ന ഗു​രു​ത​ര ക​ണ്ടെ​ത്ത​ലാ​ണ് സി​എ​ജി റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ൾ പ​ണി​യാ​ൻ 2.81 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ക​മാ​റ്റി ചി​ല​വ​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ന് പു​റ​മേ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് സി​എ​ജി ക​ണ്ടെ​ത്തി. സ്റ്റേ​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കേ​ണ്ട​തി​ന് പ​ക​രം ടെ​ൻ​ഡ​റി​ല്ലാ​തെ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ ആ​ഡം​ബ​ര കാ​ർ വി​ത​ര​ണ​ക്കാ​ർ​ക്ക് 33 ല​ക്ഷം രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കി​യെ​ന്നും ഇ​ത് ച​ട്ട​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ബു​ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​പ്പോ​ഴും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​വും ന​ട​പ​ടി​ക്ര​മ​വും പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് സി​എ​ജി ക​ണ്ടെ​ത്ത​ൽ.

റ​വ​ന്യൂ വ​കു​പ്പി​നെ​തി​രേ​യും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ റ​വ​ന്യൂ​വ​കു​പ്പ് കാ​ല​താ​മ​സം വ​രു​ത്തു​ന്നു​വെ​ന്ന് സി​എ​ജി ക​ണ്ടെ​ത്തി. 1,588 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലാ​ണ് വ​കു​പ്പ് കാ​ല​താ​മ​സം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ൽ പോ​ക്സോ കേ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും സി​എ​ജി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Newsdesk

Recent Posts

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

1 hour ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

2 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

10 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago