ന്യൂദൽഹി: ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത രാമായൺ എന്ന സീരിയലിൽ സീതയായി വേഷമിട്ട് പ്രേക്ഷക ശ്രദ്ധ നേടിയ ദീപിക ചികില കവിയും സ്വതന്ത്ര്യ സമര സേനാനിയുമായ സരോജിനി നായിഡുവാകും. സരോജിനി നായിഡുവിന്റെ ജീവിത കഥ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
സരോജിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഖാനു ഭായ് പട്ടേലാണ്. ആകാശ് നായകും ധീരജ് മിശ്രയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ധീരജ് മിശ്രയും യശോമതി ദേവിയും ചേർന്നാണ്.
രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായൺ സീരിയലിന്റെ സ്വാധീനം ഇന്നും തന്റെ നിത്യ ജീവിതത്തിൽ ഉണ്ടെന്ന് കപിൽ ശർമ്മ ഷോവിൽ അതിഥിയായെത്തിയ ദീപിക പറഞ്ഞിരുന്നു. ആളുകൾ ഇപ്പോഴും തന്നെ സീതയായണ് തിരിച്ചറിയുന്നതെന്നും ഹലോ പറയുന്നതിനു പകരം പലരും കെെകൂപ്പി നമസ്കരിക്കുകയാണ് പതിവെന്നും ദീപിക കൂട്ടിച്ചേർത്തു.
1987 ൽ പുറത്തിറങ്ങിയ രാമായൺ സീരിയൽ ഇന്ത്യയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അരുൺ ഗോവിലാണ് രാമായൺ സീരിയലിൽ രാമനായി വേഷമിട്ടത്. തന്റെ ജീവിതത്തിലും സീരിയൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നെന്ന് അരുൺ ഗോവിലും അഭിപ്രായപ്പെട്ടിരുന്നു. 2019ൽ ബാല എന്ന ചിത്രത്തിലാണ് ദീപിക അവസാനമായി വേഷമിട്ടത്.രാമായൺ സീരിയൽ ലോക്ക് ഡൗൺ സമയത്ത് വീണ്ടും ദൂരദർശനനിൽ പുനഃസംപ്രേക്ഷണം ആരംഭിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…