ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ കലാപരമായി ഏറെ മികച്ചു നിന്ന മൂന്നു ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ മുൻ ലളിത കലാ അക്കാദമി ചെയർമാൻ കൂടിയായ നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രണ്ടാം യാമം.
ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ഗോപാൽ’ആർ. തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ചിത്രമാണ് രണ്ടാം യാമം.
ഒരു സാങ്കൽപ്പിക ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ വിശ്വാസങ്ങളേയും, പാരമ്പര്യങ്ങളേയും മുറുകെ പിടിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ കേന്ദ്രീകരിച്ച് അതിശക്തമായ ഒരു പ്രമേയമാണ് പുഷ്പരാജ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ തറവാട്ടിലെ ഇരട്ടകളായ രണ്ടു പേരിലൂടെയാണ് കഥാപുരോഗതി. യദുവും യതിയും .
ഒരാൾ പാരമ്പര്യങ്ങളേയും, വിശ്വാസങ്ങളേയുമൊക്കെ മുറുകെ പിടിക്കുമ്പോൾ മറ്റെയാൾ യാഥാർത്യങ്ങളിലേക്കിറങ്ങി, കാലത്തിനൊത്ത മാറ്റങ്ങളേയും ഉൾക്കൊണ്ടു കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തിന്റെ ഭാഗമാകുന്നു. ഇവർ തമ്മിലുള്ള സംഘർഷം കുടുംബത്തിലും, സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് വൈകാരികമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ക്യൂൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ രംഗത്തെത്തിയ ധ്രുവനും, യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ ഇരട്ടകളെ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിലെ ശ്രദ്ധേയമായ മറ്റു രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോയ് മാത്യുവും മുൻ നായിക രേഖയുമാണ്.
യദു, യതി എന്നിവരുടെ മാതാ പിതാക്കളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി, സാവിത്രി എന്നീ കഥാപാത്രങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്.
സംവിധായകൻ രാജസേനൻ, സുധീർ കരമന, നന്ദു, ഷാജു ശീധർ, രമ്യാ സുരേഷ്, ദിവ്യശ്രീ, അംബികാ മോഹൻ, ഹിമാശങ്കരി, രശ്മി സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാസ്വികയാണു നായിക. പരമ്പരാഗത ആചാരാനുഷ്ടാനങ്ങളെക്കുറിച്ച് റിസർച്ചു ചെയ്യാനെത്തുന്ന ഗവേഷക സോഫിയ എന്ന കഥാപാ.ത്രത്തെയാണ് സാസ്വിക അവതരിപ്പിക്കുന്നത്.
മോഹൻ സിതാരയുടേതാണ് സംഗീതം.
ഛായാഗ്രഹണം – അഴകപ്പൻ
എഡിറ്റിംഗ് വിശാൽ .വി.എസ്.
കലാസംവിധാനം – ത്യാഗു
മേക്കപ്പ് പട്ടണം റഷീദ്
കോസ്റ്റ്യും – ഡിസൈൻ – ഇന്ദ്രൻസ് ജയൻ.
ചീഫ് – അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബു.ഗംഗാധരൻ.
നിശ്ചല ഛായാഗ്രഹണം — ജയപ്രകാശ് അതളൂർ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രാജേഷ് മുണ്ടക്കൽ .
പ്രൊജക്റ്റ് ഡിസൈൻ
ഏ.ആർ.കണ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.
ജനുവരി ഇരുപത്തിയൊന്നിന് മണ്ണാർക്കാട്ട് ചിത്രീകരണമാരംഭി
ക്കു ന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മണ്ണാർക്കാട്ടും, അട്ടപ്പാടിയിലുമായി പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…