മുംബൈ: 48-ാമത് അന്താരാഷ്ട്ര എമ്മി അവാർഡിൽ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് “ദില്ലി ക്രൈം”. മികച്ച നാടക പരമ്പര ബഹുമതി നേടി. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് “ദില്ലി ക്രൈം”. റിച്ചി മെഹ്തയാണ് സീരീസ് സംവിധാനം ചെയ്തത്. 2019ലാണ് റിലീസ് ചെയ്തത്.
2012 ലെ ദില്ലി കൂട്ടബലാത്സംഗ, കൊലപാതകക്കേസിന്റെ പൊലീസ് അന്വേഷണമാണ് സീരീസില്‍ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തിനുള്ളിൽ കുറ്റവാളികളെ കണ്ടെത്തുന്നതും ഇതിനെ തുടർന്ന് പോലീസുകാർക്ക് ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ചുമാണ് ദല്‍ഹി ക്രൈം എന്ന സീരിസിൽ പറയുന്നത്.
അവാര്‍ഡ് നിര്‍ഭയക്കും അമ്മക്കും സമര്‍പ്പിക്കുന്നതായി സംവിധായകൻ റിച്ചി മെഹ്ത പറഞ്ഞു. ‘പുരുഷന്മാരില്‍ നിന്നും നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വരുന്നതു കൂടാതെ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടി കാണേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കുമായി ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. ഒരിക്കലും ക്ഷീണിതരാകാതിരുന്ന ആ അമ്മക്കും മകള്‍ക്കും ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. ഈ ലോകം നിങ്ങളോട് ചെയ്തതെന്താണെന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. നമ്മള്‍ ആരും അത് ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് റിച്ചി മെഹ്ത പറഞ്ഞു.
സിനിമയുടെ കഥകളിലും അവതരണത്തിലു മെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ്…
വാഷിംഗ്ടൺ ഡി.സി: പഠന വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം…
അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 9,175 ഇന്ത്യൻ…
മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി…
വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വൻ വിജയമായി. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ നൂറുകണക്കിന്…
ഇന്ത്യയിലിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യതയുള്ളതായി ബേബി പെരേപ്പാടൻ അറിയിച്ചു.വർഷങ്ങളായി ഇന്ത്യക്കാർ പ്രതീക്ഷിച്ചിരുന്ന ഇന്ത്യയിലേക്കുള്ള നേരിട്ട…