gnn24x7

48-ാമത് അന്താരാഷ്ട്ര എമ്മി അവാര്‍ഡ് നേടി നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് “ദില്ലി ക്രൈം”

0
175
gnn24x7

മുംബൈ: 48-ാമത് അന്താരാഷ്ട്ര എമ്മി അവാർഡിൽ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് “ദില്ലി ക്രൈം”. മികച്ച നാടക പരമ്പര ബഹുമതി നേടി. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് “ദില്ലി ക്രൈം”. റിച്ചി മെഹ്തയാണ് സീരീസ് സംവിധാനം ചെയ്തത്. 2019ലാണ് റിലീസ് ചെയ്തത്.

2012 ലെ ദില്ലി കൂട്ടബലാത്സംഗ, കൊലപാതകക്കേസിന്റെ പൊലീസ് അന്വേഷണമാണ് സീരീസില്‍ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തിനുള്ളിൽ കുറ്റവാളികളെ കണ്ടെത്തുന്നതും ഇതിനെ തുടർന്ന് പോലീസുകാർക്ക് ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ചുമാണ് ദല്‍ഹി ക്രൈം എന്ന സീരിസിൽ പറയുന്നത്.

അവാര്‍ഡ് നിര്‍ഭയക്കും അമ്മക്കും സമര്‍പ്പിക്കുന്നതായി സംവിധായകൻ റിച്ചി മെഹ്ത പറഞ്ഞു. ‘പുരുഷന്മാരില്‍ നിന്നും നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വരുന്നതു കൂടാതെ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടി കാണേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കുമായി ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. ഒരിക്കലും ക്ഷീണിതരാകാതിരുന്ന ആ അമ്മക്കും മകള്‍ക്കും ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. ഈ ലോകം നിങ്ങളോട് ചെയ്തതെന്താണെന്ന് ചിന്തിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. നമ്മള്‍ ആരും അത് ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് റിച്ചി മെഹ്ത പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here