ഷാനവാസ് കെ ബാവാ ക്കുട്ടി സംവിധാനം ചെയ്യും ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറന്നിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്.
ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായം നേടുകയും ചെയ്ത കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ്.കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധേയമാണ്.
യുവനിരയിലെ ശ്രദ്ധേയരായ ഹക്കിം ഷാ, പ്രിയംവദാ കൃഷ്ണൻ എന്നിവരുടേയും പൂർണ്ണിമാ ഇന്ദ്രജിത്തിൻ്റേയും പടങ്ങളോടെയാണ് ആദ്യ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഇവർ മൂന്നു പേരുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നു മനസ്സിലാക്കാം.
ഏറെ സസ്പെൻസും ത്രില്ലിംഗും നൽകുന്ന ഒരു തീവ്ര പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലുടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ ഷാ നവാസ്.കെ.ബാവാക്കുട്ടി പറഞ്ഞു.
ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി എത്തുന്നു.
രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: എൽദോസ് ജോർജ് എഡിറ്റിങ്: മനോജ് സി. എസ് കലാസംവിധാനം: അരുൺ ജോസ്
മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, ആലാപനം: രവി.ജി, നാരായണി ഗോപൻ പശ്ചാത്തല സംഗീതം : വർക്കി
സൗണ്ട് ഡിസൈൻ: രംഗനാഥ് രവി
മിക്സിങ്: വിപിൻ. വി. നായർ
പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബാബുരാജ് മനിശ്ശേരി.
കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്,
കാസ്റ്റിംഗ് ഡയറക്ടർ : ബിനോയ് നമ്പാല
സ്റ്റിൽസ്: ഷാജി നാഥൻ
സ്റ്റണ്ട്: കെവിൻ കുമാർ
പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർസ്:
അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ
ഡിഐ: ലിജു പ്രഭാകർ
വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്
ഡിസൈൻസ്: തോട്ട് സ്റ്റേഷൻ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…