Entertainment

“ഒറ്റ്” സെപ്റ്റംബർ രണ്ടിന്

കുഞ്ചാക്കോ ബോബനും -അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന
ഒറ്റ് – എന്ന ചിത്രം ഓണക്കാലം ആഘോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്തുന്നു.
തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്.


ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ്. ഈയിത്രം നിർമ്മിക്കുന്നത്. വൻ പ്രദർശന വിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തീവണ്ടിക്കു ശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവാ, പുനാ, മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിൻ്റെ നടന്നത്.


പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. പൂർണ്ണമായും ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനി പറഞ്ഞു.
വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശനും പറഞ്ഞു.


പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൻ്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു. ഈ ചിത്രത്തിൻ്റെ പോസ്റ്ററുകളും ടീസറും ട്രെയ്ലറും സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണുണ്ടാക്കിയിരിക്കുന്നത്.
സഞ്ജീവിൻ്റേതാണു തിരക്കഥ.
ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ്-ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവ്വഹിക്കുന്നു.


കലാസംവിധാനം – സുഭാഷ് കരുൺ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യം -ഡിസൈൻ – സ്റ്റെഫി സേവ്യർ.
പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ – മിഥുൻ ഏബ്രഹാം.


വാഴൂർ ജോസ്.

Sub Editor

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

8 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

9 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

12 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

12 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 days ago