Entertainment

പഞ്ചായത്ത് ജെട്ടി ജൂലൈ ഇരുപത്തിയാറിന്

സമകാലീന സംഭവങ്ങൾ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകമായ ഒരു പരമ്പരയാണ് മറിമായം. ഏറെ ജനപ്രീതി നേടിയ ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളേയും ഇവർക്കു പുറമേ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളേയും ഉൾപ്പെടുത്തി മറിമായം പരമ്പരയിലെ മുഖ്യസാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി. 

സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്നൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജൂലൈ ഇരുപത്തിയാറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

 പഞ്ചായത്തു ജെട്ടി പുതിയ കഥയാണ്. പ്രധാനമായും യാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻ പുറത്തിൻ്റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നാട്ടിലെ വിവിധ പ്രശ്നങ്ങൾ ഈ ചിത്രത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രശ്നങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, അവർക്കിടയിലെ കിടമത്സരങ്ങൾ … രാഷ്ടീയക്കാരുടെ രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും ഈ ചിത്രത്തിലൂടെ, സമകാലീന പ്രശ്നങ്ങളോടെ തന്നെ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് സംവിധായകർ. ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ സമൂഹത്തിൻ്റെ പ്രതീകങ്ങളാണ്.

ഒരു പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പഞ്ചായത്തിൻ്റെ പ്രസിഡൻ്റും, മെംബർമാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. വളരെ റിയലിസ്റ്റിക്കായും ഒപ്പംനർമ്മത്തിൻ്റെ അകമ്പടിയോടെയുമവതരിപ്പിക്കുന്നു. ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്ന ഓരോ വിഷയങ്ങളും നമ്മുടെ നാട്ടിലെ പ്രശ്നങ്ങൾ തന്നെയാകുന്നത് ഈ ചിത്രത്തെ പ്രേക്ഷകനുമായി ഏറെ അടുപ്പിക്കുന്നതാണ്.

മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ, റിയാസ്, വിനോദ് കോവൂർ , രചനാ നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ, എന്നിവരാണ് പ്രധാന താരങ്ങൾ. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – ക്രിഷ് കൈമൾ

എഡിറ്റിംഗ് – ശ്യാം ശശിധരൻ

കലാസംവിധാനം – സാബു മോഹൻ

മേക്കപ്പ് – ഹസൻ വണ്ടൂർ.

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ്

 അടൂർ.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അശ്വിൻ മോഹൻ – അനിൽ അലക്സാണ്ടർ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – പ്രേം പെപ് കോ, ബാലൻ കെ. മങ്ങാട്ട്.

ഓഫീസ് നിർവ്വഹണം – ജിതിൻ’ ടി.വേണുഗോപാൽ

പ്രൊഡക്ഷൻ മാനേജർ – അതുൽ അശോക്

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രഭാകരൻ കാസർകോഡ്.

പ്രൊഡക്ഷൻ കൺട്രോളർ – ബാബുരാജ് മനിശ്ശേരി.

വാഴൂർ ജോസ്.

ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡാലസിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

പ്ലാനോ (ഡാളസ്): പ്ലാനോയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ 22 കാരനായ…

3 hours ago

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി

അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…

1 day ago

മിസോറിയിൽ മൂന്നുവയസ്സുകാരി സഞ്ചരിച്ച എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…

1 day ago

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും നാടുകടത്തൽ തുടരുമെന്ന് മാർക്ക്വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…

1 day ago

പത്താമത് കൂടത്തിനാലിൽ കുടുംബസംഗമം അവിസ്മരണീയമായി

ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ്  റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട…

1 day ago

എല്ലാ ടെക്സാസുകാരുടെയും ഗവർണർ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉഭയകക്ഷി ഭരണവാഗ്ദാനവുമായി ഹീനോഹോസ

ഓസ്റ്റിൻ (ടെക്സാസ്): തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ഭരണം നടത്തുമെന്ന് നിയുക്ത ടെക്സാസ് ഗവർണർ ജീന ഹീനോഹോസ. വിജയാനന്തര…

1 day ago