സംവിധാന രംഗത്ത് സ്ത്രീ സാന്നിദ്ധ്യമായി രമ്യാ അരവിന്ദ് എന്ന നവാഗത കടന്നു വരുന്നു. പൊലീസുകാരൻ്റെ മരണം എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ കടന്നുവരവ്.മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ ഇരുപത് ശനിയാഴ്‌ച്ച കാലത്ത് എറണാകുളം ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെ ഈ ചിത്രത്തിന് തുടക്കമിട്ടു.
ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖ വ്യക്തികളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെ ടുത്തചടങ്ങിൽ ശീമതി അംബുജം മോഹൻആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്.രൺജി പണിക്കരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ബെന്നി.പി.നായരമ്പലം ഫസ്റ്റ് ക്ലാപ്പ് നൽകി.അൻവർ റഷീദ് തിരക്കഥ കൈമാറി.സംവിധായകരായ സിദ്ദിഖ്, ഷാഫി മാർത്താണ്ഡൻ, തിരക്കഥാകൃത്ത്, ഉദയ്കൃഷ്ണ- നിർമ്മാതാവ് ആൻ്റോ ജോസഫ്., ബാദ്ഷ, എന്നിവരൊക്കെ ഈ ചടങ്ങിൽ പങ്കെടുത്തവരിലെ പ്രധാനികളാണ്.
ഉർവ്വശിയും സൗ ബിൻ .ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു ‘- സംവിധായകയുടെ തന്നെയാണ് തിരക്കഥയുംസംഗീതം – ജസ്റ്റിൻ വർഗീസ്.ഷഹ്നാദ് ജലാലാണ് ഛായാഗ്രാഹകൻകലാസംവിധാനം – ഗോകുൽദാസ്.മേക്കപ്പ്. ജോ കൊരട്ടി.കോസ്റ്റും – ഡിസൈൻ.ബ്യൂസി ബേബി ജോൺപ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജീവ് പെരുമ്പാവൂർ ,പ്രൊഡക്ഷൻ കൺട്രോളർ-ഡിക്‌സൻപൊടു ത്താസ്.ജനുവരി മദ്ധ്യത്തിൽ വാഗമണ്ണിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു’.
രമ്യാ അരവിന്ദ്പൂ ന യുണിവേഴ്സിറ്റിയിൽ നിന്നും ഫിലിം മേക്കിംഗ് കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ശ്യാമപ്രസാദിൻ്റെ കൂടെ അസിസ്റ്റൻ്റൊയിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. ഋതു, എലക്ട്രാ, അരികെ, ഇംഗ്ലീഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ ഗ്യാമപ്രസാദിനൊപ്പം പ്രവർത്തിച്ചു. പിന്നീട് അഞ്ജലീ മേനോൻ്റെ ബാംഗ്ളൂർ ഡെയ്സിൽ അസ്സോസ്സിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചതിനു ശേഷമാണ് സ്വന്തം സിനിമയിലേക്കു തിരിയുന്നത്. തിരക്കഥ പൂർത്തിയാക്കുവാനുള്ള ശ്രമത്തിലായിരുന്നു.
തുടർച്ചയായി അമ്മ വേഷങ്ങളിൽ അഭിനയിച്ചു പോരുന്ന ഉർവ്വശി ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്ഥമായ ഒരു കഥാ പാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു പൊലീസ് ഓഫീസറെയാണ് ഈ ചിത്രത്തിൽ ഉർവ്വശി അവതരിപ്പിക്കുന്നത്. ഒരു തികഞ്ഞ മർഡർ മിസ്റ്ററി തന്നെയാണ് ഈ ചിത്രമെന്ന് രമ്യ പറഞ്ഞു.സൗ ബിനും പൊലീസ് കഥാ പാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
വാഴൂർ ജോസ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…