ഫൺ ടാസ്റ്റിക്ക് ഫിലിംസ് ആൻ്റ് ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നവാഗതനായ – രാഹുൽ കല്ലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൗഡർ. നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനാണ് രാഹുൽ കല്ലു. കോഴിക്കോടിൻ്റെ ഗ്രാമ പശ്ചാത്തലത്തിൽ ഇന്നത്തെ പുതിയ തലമുറയുടെ കഥ തികച്ചും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് പൗഡർ.
ഈ കാലഘട്ടത്തിലെ യുവാക്കളുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാക്കുന്ന വിഷയങ്ങളിലൂടെയാണ് അവതരണം. നാട്ടിലെ തികച്ചും സാധാരണക്കാരായ അഞ്ചു കള്ളന്മാരുടെ ജീവിതത്തിലൂടെയാണ് കഥാ വികസനം. ചെറിയ ഉദ്യമങ്ങളിലൂടെ മോഷണം നടത്തുന്ന ഇവർ വലിയൊരു ഉദ്യമത്തിലേക്കു കടക്കുന്നതും ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിത്തിരിവുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ്, സൈജു ക്കുറുപ്പ് , സുധീഷ്, ഹരീഷ് കണാരൻ, തങ്കച്ചൻ വിതുര എന്നിവരാണ് ഈ യാത്രത്തിലെ അഞ്ചു കള്ളന്മാരെ അവതരിപ്പിക്കുന്നത്. പുതുമുഖമാണ് നായിക.
ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലഞ്ഞി നിരക്കുമനാഫിൻ്റേതാണ് രചന. മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർത്തിരിക്കുന്നു, ഫാസിൽ നസീർ ഛായാഗ്രഹണം രതിൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു ‘ കലാസംവിധാനം – ഷാജി മുകന്ദ്, നിർമ്മാണ നിർവ്വഹണം സുരേഷ്മമിത്രക്കരി, ഏപ്രിലിൽ ആദ്യവാരത്തിൽ മുക്കം, തിരുവാമ്പാടി ഭാഗങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്നു. ഫൺ ടാസ്റ്റിക്ക് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…
ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…
യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…
വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…