Entertainment

പ്രജിവം മൂവീസിൻ്റെ പുതിയ ചിത്രം; ഷെബി ചൗഘട്ട് സംവിധായകൻ, റുഷി ഷാജി കൈലാസ് നായകൻ

പ്രശസ്തസംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം നാളെ (ജനുവരി 31, ബുധൻ ) തിരുവനന്തപുരത്ത് ചിത്രീകരണംആരംഭിക്കുന്നു. ഈ ദമ്പതിമാരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിരിക്കുന്നു. സിജുവിൽസൻ നായകനായ ചിത്രം പൂർത്തിയാക്കി പ്രദർശനത്തിനു തയ്യാറെടുക്കുകയാണ്. അതിനോടൊപ്പം തന്നെ ഇളയ സഹോദരനും ഈ രംഗത്തേക്കു കടന്നു വരുന്നത്.

ഫൈനൽസ് എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്നു ബിഗ്‌ ബഡ്ജറ്റ് സിനിമകളാണ്‌ തുടർന്ന് പ്രജീവം മൂവീസ് നിർമ്മിക്കുന്നത്. ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്.

സംവിധായകന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം സാബുറാം. ഹരിനാരായണൻ്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു.

വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ. അബു സലിം ഈ ചിത്രത്തിൽ  സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കന്നു എന്ന പ്രത്യേകതയും  ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, സൂര്യ കൃഷ്, ഇനിയ,  ടിനിടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട.

പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ. എസ്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

2 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

3 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

19 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

21 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

22 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

22 hours ago