ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമായി വീസ പരിമിതപ്പെടുത്തിയത് മലയാളികൾ അടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയാണ്. പരിഷ്കരിച്ച വീസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തിൽ തന്നെ 1165 അപേക്ഷകൾ അധികൃതർ തള്ളി. ഇതിൽ ഏറെയും മാതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു.
വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ,രാജ്യങ്ങളിലെ കുവൈത്ത് എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും (ഏകദേശം 2,16000 രൂപ) ബിരുദത്തിനനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്കു മാത്രം ഫാമിലി വീസ നൽകിയാൽ മതി എന്നാണ് പുതിയ തീരുമാനം. ഇതേസമയം ഫാമിലി വിസിറ്റ് വീസ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…