അഭിലാഷ് രാഘവൻ സംവിധാനം ചെയ്യുന്ന പ്രതിഭാ ട്യൂട്ടോറിയൽസ്’ – എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. ഗുഡ് ഡേമൂവീസ് ആൻറ് അനാമിക മൂവീസ്സിൻ്റെ ബാനറിൽ എം.ശ്രീലാൽ പ്രകാശനും ജോയി അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഓരോ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനങ്ങളുടെ വളർച്ചക്കായി വ്യത്യസ്ഥമായ പരസ്യ തന്ത്രങ്ങളും നടപടികളുമാണ് ഉപയോഗിക്കുന്നത്. അങ്ങനെ തികച്ചും വ്യത്യസ്ഥമായ ചില തന്ത്രങ്ങളിലൂടെ തങ്ങളുടെ ട്യൂട്ടോറിയൽ കോളജിൻ്റെ പ്രവർത്തനം സുഗമമാക്കാൻ ശ്രമിക്കുന്ന സ്ഥാപന ഉടമകളുടേയും അവിടുത്തെ വിദ്യാർത്ഥികളുടേയും കഥ പറയുന്ന ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്.ഈ സംഭവങ്ങൾ പൂർണ്ണമായും നിർമ്മമുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.
സുധീഷും നിർമ്മൽ പാലാഴിയുമാണ് ട്യൂട്ടോറിയൽ കോളജ് ഉടമകളെ അവതരിപ്പിക്കുന്നത്.ജോണി ആൻ്റണി, പാഷാണം ഷാജി, അൽത്താഫ് സലിം ,ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കി, വിജയകൃഷ്ണൻ, (ഹൃദയം ഫെയിം) ജയകൃഷ്ണൻ, എൽദോ രാജു ( ഓപ്പറേഷൻ ജാവ ഫെയിം) രാമകൃഷ്ണൻ(Rlv): മണികണ്ഠൻ രമേഷ് കാപ്പാട്, ശിവദാസ് മട്ടന്നൂർ, ഹരീഷ് പണിക്കർ ,ദേവരാജൻ ,പ്രദീപ് ബാലൻ,, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണാ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ രാജി പൂജപ്പുര, എന്നിവർക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരകളിലൂടെ സൂരജ്സനും പ്രധാന വേഷമണിയുന്ന ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്ത്, ഹരി നാരായണൻ,ഹരിതാ ബാബു എന്നിവരുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.രാഹുൽ സി.വിമല ഛായാഗ്രാണവും റെജിൻ കെ.ആർ. എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -മുരളി ബേപ്പൂർ കലാസംവിധാനവും നിർവ്വഹിക്കുന്നു. മേക്കപ്പ്.രാജൻ മാസ്ക്ക്.കോസ്റ്റ്യും – ഡിസൈൻ.- ചന്ദ്രൻ ചെറുവണ്ണൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ .ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -നിഷാന്ത് പന്നിയങ്കര പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ. ഫോട്ടോ – ലിയോ കുഞ്ഞപ്പൻ.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…