കൊച്ചി: പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും വിര്‍ച്വല്‍ രീതിയില്‍ ഒരു സിനിമ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പൂര്‍ണ്ണമായി വിര്‍ച്വലില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത്.
സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.
ഗോകുല്‍ രാജ് ഭാസ്‌കര്‍ ആണ് ആശയവും സംവിധാനവും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.
മാറുന്ന കാലത്തിനനുസരിച്ച് മാറുന്ന സിനിമ എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ടാണ് പൃഥ്വിരാജ് ഈ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘9’, ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിട്ടുള്ളത്. ഇരു ചിത്രങ്ങളിലും നായകനും പൃഥ്വിരാജ് ആയിരുന്നു.
അതേസമയം ബ്ലെസ്സിയുടെ ആടുജീവിതമാണ് നിലവില്‍ പ്രൊഡക്ഷനിലുള്ള പൃഥ്വിരാജ് ചിത്രം. ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ആടുജീവിതത്തിന് ജോര്‍ദ്ദാനിലും സഹാറ മരുഭൂമിയിലും ചിത്രീകരണം ബാക്കിയുണ്ട്. ബെന്യാമിന്റെ പ്രശസ്ത നോവലാണ് ബ്ലെസ്സി സിനിമയാക്കുന്നത്.
ആഷിഖ് അബുവിന്റെ വാരിയംകുന്നനും പൃഥ്വിരാജിന്റേതായി അടുത്ത് പ്രതീക്ഷിക്കുന്ന സിനിമയാണ്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…