Categories: Kerala

കോവിഡ് മറച്ചുവച്ച്‌ അമ്മയുടെ സംസ്‌കാരം നടത്തി; അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ

തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ. കോവിഡ് ബാധിച്ച് അമ്മ മരിച്ചെന്ന വിവരം മറച്ചുവച്ച് മൃതദേഹം ഡൽഹിയിൽ നിന്നും നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയെന്നാണ് ജോമോന്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോമോൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം മരണത്തിന് മുൻപ് രണ്ടു തവണ നടത്തിയ കോവിഡ് പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നെന്ന് കണ്ണന്താനം വ്യക്തമാക്കി.

അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് കഴിഞ്ഞദിവസമാണ് വീഡിയോയിലൂടെ കണ്ണന്താനം വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് ജോമോൻ ആരോപണവുമായി രംഗത്തെത്തിയത്.

കണ്ണന്താനത്തോടൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന അമ്മ ബ്രിജിത് ജൂൺ 10നാണ് അന്തരിച്ചത്. ന്യൂമോണിയെ തുടര്‍ന്ന് മേയ് 29 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ജൂണ്‍ അഞ്ചിനും പത്തിനും നടത്തിയ പരിശോധനകളിൽ കോവിഡ് നെഗറ്റീവായിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റും കണ്ണന്താനം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ഡൽഹിയിൽ നിന്നും അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് മണിമലയില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് സംസ്‌കാരിച്ചത്. ഈ സമയത്തെല്ലാം  അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന കാര്യം കണ്ണന്താനം മറച്ചുവച്ചെന്നാണ് ജോമോന്‍ ആരോപിക്കുന്നത്.

ജോമോന്റെ കുറിപ്പിന്റെ പൂർണരൂപം:

” ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ കണ്ണന്താനം തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂണ്‍ 10 ന് ഡല്‍ഹിയിലെ ആശുപത്രിയിലാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്.

അതിന് തൊട്ട്മുന്‍പ് കുറേ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോള്‍ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു.

2020 ജൂണ്‍ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയില്‍ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷമാണ് സംസ്‌കാരം നടത്തിയത്. അന്ന് സംസ്‌കാര ചടങ്ങില്‍ തിരുവനന്തപുരത്തുനിന്ന് ഞാന്‍ മണിമലയില്‍ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു.

Newsdesk

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

8 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

11 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

12 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

16 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

1 day ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

1 day ago