മനാമ: സൂപ്പർമാർക്കറ്റിനുള്ളിൽവെച്ച് ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ നശിപ്പിച്ച സ്വദേശിയായ വനിതയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്‌റൈൻ പോലീസ് അറിയിച്ചു. മനാമയിലെ ജുഫെയറിലെ ഒരു സൂപ്പർമാർക്കറ്റിനുള്ളിൽ ബുർഖ ധരിച്ച ഒരു സ്ത്രീ ഗണേശ വിഗ്രഹങ്ങൾ നശിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ബഹ്‌റൈൻ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയിൽ പറഞ്ഞുകൊണ്ടായിരുന്നു വിൽക്കാൻ വെച്ചിരുന്ന ഗണേശ വിഗ്രഹങ്ങൾ ഓരോന്നായി അവർ തകർത്തത്. ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
“54 കാരിയായ സ്ത്രീക്കെതിരെ ജുഫൈറിലെ ഒരു കടയ്ക്ക് കേടുപാടുകൾ വരുത്തിയതിനും ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീർത്തിപ്പെടുത്തിയതിനും പോലീസ് നിയമ നടപടികൾ സ്വീകരിച്ചു, അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനിലേക്കു കൈമാറിയിട്ടുണ്ട്” ബഹറൈൻ പോലീസ് ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.
മുതിർന്ന ബഹ്‌റൈൻ ഉദ്യോഗസ്ഥൻ ഈ നടപടിയെ അപലപിച്ചു, ഇത് “വെറുപ്പുളവാക്കുന്ന കുറ്റകൃത്യം” എന്നാണ് അവർ വിശേഷിപ്പിച്ചത്.
“മതചിഹ്നങ്ങൾ നശിപ്പിക്കുന്നത് ബഹ്‌റൈൻ ജനതയുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല” ഭരണാധികാരിയുടെ ഉപദേഷ്ടാവ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. “ഇത് അംഗീകരിക്കാനാകാത്തതും, വിദ്വേഷം വളർത്തുന്നതുമായ കുറ്റമാണ്,” അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…