Entertainment

രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ “സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ” ആരംഭിച്ചു

രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ “സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ” ആരംഭിച്ചു.

ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ
പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ.


സുരാജ് വെഞ്ഞാറമൂടിന് ഏറെ അംഗീകാരവും പ്രശസ്തിയും നേടിക്കൊടുത്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ , കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ എന്നാതാങ്കേസുകോട്. എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സുരേശന്റേയും സുമലതയുടേയും
ഹൃദയഹാരിയായ പ്രണയ കഥ.


സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് ഇരുപത്തിയൊമ്പത് തിങ്കളാഴ്ച്ച പയ്യന്നൂരിൽ ആരംഭിച്ചു.
പയ്യന്നൂർ ഗവ.കോളജിൽ നടന്ന വ്യത്യസ്ഥമായ ചടങ്ങിലൂടെയാണ് ചിത്രീകരണമാരംഭിച്ചത്.


ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശനെയും സുമലതയേയും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന രാജേഷ് മാധവനും, ചിത്രയും ഹാരമണിഞ്ഞ് കടന്നു വരുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.


സ്റ്റേജിൽ തങ്ങളെ ഒന്നിപ്പിക്കാനായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെ ക്ഷണിച്ചത് രാജേഷ് മാധവനാണ് .ഇരുവരും സംവിധായകൻ്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ഇവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അതേ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
തുടർന്ന് മുൻ എം.എൽ.എമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, വി.വി.രാജേഷ്, എന്നിവരും അഡ്വ.പി.സുരേഷ് ലിസ്റ്റിൻ സ്റ്റീഫൻ, അനൂപ് കണ്ണൻ, ഇമ്മാനുവൽ ജോസഫ്, അജിത്‌ തലപ്പള്ളി, വിവേക് ഹർഷൻ, ജെ.കെ, എന്നി അം ഭദ്രദീപം തെളിയിച്ചു.
ഉത്തരമലബാറിൻ്റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ആചാരാനുഷ്ടാനങ്ങ
ൾക്കും ഏറെ പ്രാധാന്യം നൽകി, തികച്ചും റിയലിസ്റ്റിക്കായ ഒരു പ്രണയകഥ അവതരിപ്പിക്കുക
യാണ് ഈ ചിത്രത്തിലൂടെ
സുധീഷ്,, ശരത് രവി, ബാബു അന്നൂർ, എന്നിവരും ഓസിയേഷനിലൂടെ കണ്ടെത്തിയ പുതുമുഖങ്ങൾ, നാടകകലാകാരന്മാർ എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങളും നിർണ്ണായകമായ വേഷങ്ങളിലെത്തു
ന്നുണ്ട്.
ഗാനങ്ങൾ – വൈശാഖ് സുഗുണൻ.
സംഗീതം – ഡോൺ വിൻസൻ്റ്.
‘ഛായാഗ്രഹണം – സബിൻ ഊരാളു കണ്ടി.
എഡിറ്റിംഗ് – ആകാശ് തോമസ്.
ക്രിയേറ്റീവ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്.
കലാസംവാധാനം -ജിത്തു സെബാസ്റ്റ്യൻ .മിഥുൻ ചാലിശ്ശേരി,
കോസ്റ്റ്യം -ഡിസൈൻ- ലിജി പ്രേമൻ.
സ്പെഷ്യൽ കോസ്റ്റും -സുജിത് സുധാകരൻ.
മേക്കപ്പ് – ലിബിൻ മോഹൻ’
ലൈൻ പ്രൊഡ്യൂസേർസ് – മനു ടോമി, രാഹുൽ നായർ,
കോ- പ്രൊഡ്യൂസേർസ് – ജെയ്‌ക്കെ.രതീഷ് ബാലകൃഷ്ണപ്പാതു
വാൾ വിവേക് ഹർഷൻ,
പ്രൊഡക്ഷൻ ഡിസൈനർ – കെ.കെ.മുരളീധരൻ.
പ്രൊഡക്ഷൻ
കൺട്രോളർ- ബിനു മണമ്പൂർ.
പയ്യന്നൂരും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു ‘
വാഴൂർ ജോസ്.
ഫോട്ടോ – റിഷാജ് മുഹമ്മദ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Share
Published by
Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

10 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

10 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

2 days ago