Categories: Entertainment

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു

ന്യൂദല്‍ഹി; ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഉടന്‍ യുഎസിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശേഖര്‍ സുമന്റെ മകനായ ആദിത്യ സുമനാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.

സഞ്ജു സാറിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു- എന്നായിരുന്നു ട്വീറ്റ്.

ഇന്ന് വൈകിട്ടാണ് ബോളിവുഡില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നതായി നടന്‍ സഞ്ജയ് ദത്തിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

സിനിമകളില്‍ നിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് സിനിമകളില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്റെ കുടുംബവും സുഹൃത്തുക്കളും പൂര്‍ണ്ണ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. എന്റെ ആരാധകരാരും പേടിക്കേണ്ടതില്ല. ആവശ്യമില്ലാത്ത കിംവദന്തികളും വിശ്വസിക്കരുത്. എല്ലാം സുഖമായി ഞാന്‍ വേഗം തിരിച്ചുവരും -സഞ്ജയ് ട്വീറ്റ് ചെയ്തു.

അതേസമയം തങ്ങളുടെ പ്രിയപ്പെട്ട ബാബയ്ക്ക് പ്രാര്‍ഥനാശംസകളുമായി നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവാണ്.


Newsdesk

Recent Posts

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

19 mins ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

35 mins ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

38 mins ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

1 hour ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

3 hours ago

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

1 day ago