Entertainment

സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി!! സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ മെയ് 16ന് തിയേറ്ററുകളിൽ

സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ… കാത്തുകാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ‘സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളിൽ സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ ഒരു സെൽഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. 

മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെൽഫി ബൂത്തിലെത്തി സെൽഫിയെടുക്കാൻ നിരവധി സിനിമാപ്രേമികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.  ഇമ്മാനുവൽ ജോസഫും  അജിത് തലപ്പള്ളിയുമാണ് സിനിമയുടെ പ്രചാരണാർത്ഥം സെൽഫി ബൂത്ത് എന്ന ഈ ആശയവുമായി മുന്നോട്ടുവന്നത്.  മികച്ച പ്രതികരണമാണ് ഇപ്പോൾ  സെൽഫി ബൂത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രഖ്യാപന സമയം മുതൽ ഏവരും കൗതുകപൂർവ്വം കാത്തിരിക്കുന്ന സിനിമയാണ് ‘സുരേശന്‍റേയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. അടുത്തിടെ സിനിമയുടെ വേറിട്ട രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്‍റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലേതായി ഇറങ്ങിയ ‘ചങ്കുരിച്ചാൽ…’ എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ ‘നാടാകെ നാടകം കൂടാനായി ഒരുക്കം…’ എന്ന് തുടങ്ങുന്ന ഗാനവും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. 

ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകരിലേവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു ഈ ഗാനങ്ങള്‍. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചർ, സുരേശൻ കാവുങ്കൽ എന്നീ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകരേവരും ഏറ്റെടുത്ത ഈ പ്രണയ ജോഡി ഈ സിനിമയിൽ അതേ പേരിൽ വീണ്ടുമെത്തുന്നു എന്നതൊരു പ്രത്യേകതയാണ്. 

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ​സിൽവർ ബെ സ്റ്റുഡിയോസ്, സിൽവർ ബ്രൊമൈഡ് പിക്ചേഴ്സ് എന്നീ ബാനറുകള്‍ ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്. 

ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്. വൈശാഖ് സു​ഗുണന്‍റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസന്‍റ് ആണ്. 

എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ.

പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ

എഡിറ്റർ: ആകാശ് തോമസ്

ക്രിയേറ്റീവ് ഡയറക്ടർ: സുരേഷ് ​ഗോപിനാഥ്

ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി

കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ

മേക്കപ്പ്: ലിബിൻ മോഹനൻ

വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

16 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

22 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

23 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

23 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

2 days ago