Entertainment

ഷഫീഖിൻ്റെ സന്തോഷം ആരംഭിച്ചു

മേപ്പടിയാൻ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷഫീഖിൻ്റെ സന്തോഷം – എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു.അനൂപ് പന്തളം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രംഉണ്ണി മുകുന്ദൻ പ്രൈവറ്റ് ലിമിറ്റഡ് ഫിലിംസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഒരു യുവാവിൻ്റെ ജീവിതം ലാളിത്യത്തോടെയും രസാ കരവുമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.തികച്ചും ലളിതമായി നടന്ന ചടങ്ങിൽ മേപ്പടിയാൻ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്നിർമ്മാണ കാര്യദർശിയായ വിനോദ് മംഗലത്ത് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.പൂഞ്ഞാർ ഡിവിഷൻ ജില്ലാ പഞ്ചായത്തു മെംബർ ഷോൺ ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി.:

‘ബാല, മനോജ്.കെ.ജയൻ, ദിവ്യാ പിള്ള ആത്മീയ, അസീസ് നെടുമങ്ങാട്, ഷഹീൻ സിദ്ദിഖ്, ബോബൻ സാമുവൽ, അനീഷ് രവി, ഹരീഷ് പെങ്ങൻ, ഗീതിസം ഗീത, പൂമരം വസന്ത, പൊള്ളാച്ചി രാജാ. ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരും പ്രധാന താരങ്ങളാണ്.ഷാൻ റഹ്മാൻ്റേതാണ്സംഗീതം.എൽദോ ഐസക്ക് ഛായാഗ്രഹണ്ണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.പ്രൊഡക്ഷൻ ഡിസൈനർ -ശ്യാംകാർത്തികേയൻമേക്കപ്പ് – അരുൺ ആയൂർ’കോസ്റ്റ്യം -ഡിസൈൻ – അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാകേഷ്.കെ.രാജൻ.

പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്ദുബായ് ആണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ.ഫോട്ടോ .അജി മസ്ക്കറ്റ്.

വാഴൂർ ജോസ്

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

18 mins ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

19 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

20 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

22 hours ago

ഐഒസി അയർലണ്ട് ലീവിംഗ്സർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ  ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…

23 hours ago

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

2 days ago