ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. സിനിമാ മേഖലയുള്ള മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ നീക്കം നടക്കുകയാണ്. ഷംനയെ തട്ടിപ്പ് സംഘത്തിന് പരിചപ്പെടുത്തിയത് ഈ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ്. ഷംനയുടെ നമ്പര്‍ കൈമാറിയതും ഇയാളാണെന്നാണ് സൂചന.
വര്‍ഷങ്ങളായി സിനിമാ മേഖലയിലുള്ള ഈ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പോയിട്ടുണ്ട്. കേസില്‍ മുഖ്യപ്രതി ഷെരീഫിന്റെ സുഹൃത്തായ യുവതിക്കും പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന.
കേസിലെ പ്രതികളെ ഇന്നലെ ഡി.സി.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. സിനിമാ, മോഡല്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരും റിസപ്ഷനിസ്റ്റുകളും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…