കൊച്ചി: നടി ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ വാടാനപ്പള്ളി സ്വദേശിയായ സത്രീയെയും ജൂണ്‍ 20ന് ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും.
പരാതിക്കാരായ മോഡലുകള്‍ തങ്ങളെ വഞ്ചിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ അറസ്റ്റ് ഇന്നുണ്ടാകും. ഇതു കൂടാതെ, ഷംന കാസിമിന്റെ വീട്ടില്‍ നിര്‍മാതാവ് എന്നു പരിചയപ്പെടുത്തി ജൂണ്‍ 20ന് എത്തിയ ആളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.
ഷംന പറഞ്ഞതിന് അനുസരിച്ചാണ് താന്‍ വീട്ടിലെത്തിയത് എന്നായിരുന്നു ഇയാള്‍ ഷംനയുടെ മാതാപിതാക്കളോട് പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ ഷംനയെ വിളിച്ചപ്പോള്‍ താന്‍ അങ്ങനെ ഒരാളെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടില്ലെന്ന് നടി മാതാപിതാക്കളോട് വ്യക്തമാക്കി. ഇയാളുടെ വരവിന് വിവാഹത്തട്ടിപ്പുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യാനുളള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
അതിനിടെ അപരിചിതര്‍ക്ക് താരങ്ങളുടെ നമ്പര്‍ നല്‍കരുതെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് ഫെഫ്ക കത്ത് നല്കി. കാസ്റ്റിങ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനി മുതല്‍ ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ഏതെങ്കിലും സാഹചര്യത്തില്‍ താരങ്ങളുടെ നമ്പര്‍ ചോദിച്ച് വിളിക്കുന്നവരെയോ അല്ലെങ്കില്‍ കാസ്റ്റിങ് ഡയറക്ടര്‍മാരെ കുറിച്ചോ സംശയം തോന്നുകയാണെങ്കില്‍ വിളിച്ചറിയിക്കാന്‍ ടോള്‍ നമ്പര്‍ ഏര്‍പ്പെടുത്താനും ഫെഫ്ക ആലോചിക്കുന്നുണ്ട്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…