Entertainment

ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു

ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ “ശങ്കർ – ഇഹ്സാൻ – ലോയ്” എന്നി ത്രിമൂർത്തികൾ മലയാളത്തിലെത്തുന്നു. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ. ഗിറ്റാറിസ്റ്റ്, എഹ് സാൻ നൂറാനി, കീബോർഡിസ്റ്റ് ലോയ്മെൻഡേഴ്സ് എന്നി വരാണ് ഒരു ടീം ആയി ശങ്കർ – എഹ്സാൻ, ലോയ് എന്ന ചുരുക്കപ്പേരിലൂടെ ഇന്ന് ബോളിവുഡ്ഡിൻ്റെ ഹരമായിരിക്കുന്നത്. ‘ഈ ചിത്രത്തിൻ്റെ ഗാനങ്ങളുടെ റെക്കാർഡിംഗ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ നടക്കുകയുണ്ടായി.

വിനായക് ശശികുമാറിൻ്റേ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി റെക്കാർഡ് ചെയ്യപ്പെട്ടത്. മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്ന അദ്വൈത് നായരാണ്   ചിത്രം സംവിധാനം ചെയ്യുന്നത്. ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ റൈഡിംഗ്: അണ്ടർ ഗ്രൗണ്ട്( WWE ) സ്റ്റൈൽ റെസ് ലിൻ ക്ലബ്ബും അവിടെ യെത്തുന്ന കഥാപാത്രങ്ങളേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.

റിൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യ, മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ശ്രദ്ധ നേടിയ ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജമോഹൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നു.

സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – ആനന്ദ് സി.ചന്ദ്രൻ

എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ

ലൈൻ പ്രൊഡ്യൂസേർസ് – എസ്. ജോർജ്, സുനിൽ സിംഗ്.

പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.

കഥയിലും അവതരണത്തിലും ഏറെ പുതുമയുമായി എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പത്തിന് ഫോർട്ട് കൊച്ചിയിൽ ആരംഭിക്കുന്നു.

വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 hour ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

17 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

19 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

23 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

24 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago