ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ആയ “ശങ്കർ – ഇഹ്സാൻ – ലോയ്” എന്നി ത്രിമൂർത്തികൾ മലയാളത്തിലെത്തുന്നു. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ. ഗിറ്റാറിസ്റ്റ്, എഹ് സാൻ നൂറാനി, കീബോർഡിസ്റ്റ് ലോയ്മെൻഡേഴ്സ് എന്നി വരാണ് ഒരു ടീം ആയി ശങ്കർ – എഹ്സാൻ, ലോയ് എന്ന ചുരുക്കപ്പേരിലൂടെ ഇന്ന് ബോളിവുഡ്ഡിൻ്റെ ഹരമായിരിക്കുന്നത്. ‘ഈ ചിത്രത്തിൻ്റെ ഗാനങ്ങളുടെ റെക്കാർഡിംഗ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ നടക്കുകയുണ്ടായി.
വിനായക് ശശികുമാറിൻ്റേ അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി റെക്കാർഡ് ചെയ്യപ്പെട്ടത്. മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്ന അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ റൈഡിംഗ്: അണ്ടർ ഗ്രൗണ്ട്( WWE ) സ്റ്റൈൽ റെസ് ലിൻ ക്ലബ്ബും അവിടെ യെത്തുന്ന കഥാപാത്രങ്ങളേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
റിൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
അർജുൻ അശോകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യ, മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ശ്രദ്ധ നേടിയ ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജമോഹൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം പ്രശസ്ത സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നു.
സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – ആനന്ദ് സി.ചന്ദ്രൻ
എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ
ലൈൻ പ്രൊഡ്യൂസേർസ് – എസ്. ജോർജ്, സുനിൽ സിംഗ്.
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.
കഥയിലും അവതരണത്തിലും ഏറെ പുതുമയുമായി എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പത്തിന് ഫോർട്ട് കൊച്ചിയിൽ ആരംഭിക്കുന്നു.
വാഴൂർ ജോസ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…