Entertainment

സ്മൃതി ഫിലിംസിൻ്റെ ചിത്രത്തിനു തുടക്കമിട്ടു

സൂത്രക്കാരൻ, കെട്ട്യോളാണ് എൻ്റെ മാലാഖ എന്നീ ചിത്രങ്ങൾക്കു ശേഷം സ്മൃതി ഫിലിംസിൻ്റെ ബാനറിൽ വിച്ചു ബാലമുരളി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ കരണം. ഫെബ്രുവരി ഇരുപത്തിയൊന്ന് ഞായറാഴ്ച കൊച്ചിയിൽ ആരംഭിച്ചു.നവാഗതനായ സാഗർ ഹരിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ പേര് ഏറെ കൗതുകം സൃഷ്ടിക്കാൻ പോന്നതായിരിക്കുമെന്നാണ് പ്രേക്ഷക വൃന്ദംപ്രതീക്ഷിക്കുന്നത്.

കാലത്ത് എട്ടു മണിക്കുള്ള ശുഭമുഹൂർത്തത്തിൽ തേവര സെൻ്റ് ആൽബർട്സ് ഹയർ സെക്കണ്ടറി സ്ക്കൂളിലായിരുന്നു തുടക്കം. പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ശ്രീമതി ബെനീറ്റാ സ്റ്റീഫൻ, വിച്ചു ബാലമുരളി, സാഗർ ഹരി, നടി അംബിക,സന്തോഷ് കൃഷ്ണൻ, സഞ്ജു വൈക്കം, ശ്രീജിത്ത് രവി,എന്നിവർദു ദീപം തെളിയിച്ചതോടെയാണ് തുടക്കം. തുടർന്ന് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും അഡ്വ.ബാലമുരളി ഫസ്റ്റ് ക്ലാപ്പും നൽകി. ദക്ഷിണേന്ത്യൻ ഭാഷകളിലെ മുൻനിര നായികയായിരുന്ന അംബികയായിരുന്നു ആദ്യ ഷോട്ടിൽ അഭിനയിച്ചത്.

ഐ.പി.എസ്.രാങ്കു ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ കേസ് അന്വേഷണമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ സാഗർ ഹരി പറഞ്ഞു. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശീനിവാസൻ ഇതുവരെ അവതരിപ്പിച്ചു പോന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്- ഇതുവരെ പ്രതിനിധാനം ചെയ്തു പോന്ന ഹ്യൂമർ കഥാപാത്രങ്ങളിൽ നിന്നും മാറി, തികച്ചും ഗൗരവമായ ഒരു കഥാപാത്രം.

ധ്യാൻ ആദ്യമായി ഒരു പൊലീസ് ക്യാപാത്രത്തെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.ഇന്ദ്രൻസ്, ഡോ.റോണി,ജോണി ആൻ്റണി, ശീജിത്ത് രവി ശ്രീവിദ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംഗീതം – ദീപക് അലക്സാണ്ടർ -ഛായാഗ്രഹണം.ധനേഷ് രവീന്ദ്രനാഥ്‌, എഡിറ്റിംഗ്.അജീഷ് ആനന്ദ് .കലാസംവിധാനം.പ്രദീപ്. എം.വി.മേക്കപ്പ് അരുൺ ആയൂർ,കോസ്റ്റ്യും. ഡിസൈൻ.സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ പ്രൊജക്റ്റ് ഡിസൈനർ – മാർട്ടിൻ ജോർജ്.ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ.|പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു വൈക്കം.കൊച്ചിയിൽ ചിരികരണം പുരോഗമിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിം റിലീസ് ഇ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

ഫോട്ടോ പ്രേംലാൽ പട്ടാഴി

Newsdesk

Recent Posts

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

8 mins ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

1 hour ago

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

23 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

1 day ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

1 day ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

1 day ago