Entertainment

സ്നേഹ ചൈതന്യമേ… ബേബി ജോൺ കലയന്താനിയുടെ ആദ്യ ഭക്തിഗാനം സിനിമയിൽ

ക്രൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചുരപ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ ദൈവം, ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് ഏറെ പ്രശസ്തനായ ഗാനരമായിതാവാണ് ബേബി ജോൺ കലയന്താനി. ഇദ്ദേഹം ആദ്യമായി ഒരു സിനിമക്കു വേണ്ടി ഒരു ഗാനം രചിച്ചിരിക്കുന്നു. അതും ക്രൈസ്തവ ഭക്തിഗാനമാണ്. റെജീസ് ആൻ്റെണി സംവിധാനംചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനമെഴുതിയിരിക്കുന്നത്.

സ്നേഹ ചൈതന്യമേ

ജീവ സംഗീതമേ..

കരുണതൻ മലരിതൾ

വിരിയുമീ വേളയിൽ

ഉയരുന്നു സങ്കീർത്തനം…. എന്ന ഈ ഗാനമാണിത്.

ജിൻ്റോ ജോണും, ലിസ്സി കെ. ഫെർണാണ്ടസ്സും ഈണമിട്ട്, വിജയ് യേശുദാസും കെ.എസ്.ചിത്രയും പാടിയ  മനോഹരമായ ഈ ഗാനം പുറത്തുവിട്ടിരിക്കുന്നു. പ്രസിദ്ധ ധ്യാനകേന്ദ്രമായ മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിൽ വച്ച് പ്രശസ്ത വചനപ്രഘോഷകനായ ഫാദർ ജോർജ് പനക്കലാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം.

ക്രൈസ്തവഭവനങ്ങൾക്കും ആരാധനാലയങ്ങൾക്കും ഏറെ പ്രിയപ്പെട്ടതായി മാറും ഈ ഗാനമെന്നതിൽ സംശയമില്ല.

ക്രൈസ്തവപശ്ചാത്തലത്തിലൂടെ രണ്ടു കുടുംബങ്ങളെ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വർഗം. തികഞ്ഞ ഒരു കുടുംബ കഥ ക്ലീൻ എൻ്റർടൈനറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിൽ അജു വർഗീസും അനന്യയും പാടുന്നതായിട്ടാണ് ഈ ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജോസുകുട്ടിയും ഭാര്യ സിസിലിയുമാണ് ഈ കഥാപാത്രങ്ങൾ. പള്ളിക്വയറിലെ സജീവ പ്രവർത്തകരും മികച്ച ഗായകരുമാണ് ഈ ദമ്പതിമാർ. ഇവരുടെ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ച മറ്റു കഥാപാത്രങ്ങളെക്കൂടി ഉൾപ്പെട്ടത്തി  അവതരിപ്പിക്കുക

യാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.

ജോണി ആൻ്റെണി, മഞ്ജു പിള്ള എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി അജു വർഗീസിനും അനന്യക്കുമൊപ്പം ഉണ്ട്. വിനീത് തട്ടിൽ, സിജോയ് വർഗീസ്, സാജൻ ചെറുകയിൽ,അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജാ, കുടശ്ശനാട് കനകം, പുത്തില്ലം ഭാസി, മനോഹരി ജോയ്, തുഷാര പിള്ള, മേരി (ആക്ഷൻ ഹീറോ ബിജു ഫെയിം), മഞ്ചാടി ജോബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥ – ലിസ്റ്റി. കെ. ഫെർണാണ്ടസ്,

തിരക്കഥ – റെജീസ് ആൻ്റെണി, റോസ്റെ ജീസ്.

ഹരിനാരായണൻ സന്തോഷ് വർമ്മ എന്നിവരാണു മറ്റു ഗാനരചയിതാക്കൾ.

ബിജിപാലാണ് മറ്റൊരു സംഗീത സംവിധായകൻ.

ഛായാഗ്രഹണം – എസ്. ശരവണൻ.

എഡിറ്റിംഗ് – ഡോൺ മാക്സ്.

കലാസംവിധാനം – അപ്പുണ്ണി സാജൻ.

മേക്കപ്പ് – പാണ്ഡ്യൻ

കോസ്റ്റ്യും ഡിസൈൻ – റോസ് റെജീസ്. നിശ്ചല ഛായാഗ്രഹണം – ജിജേഷ് വാടി.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഏ.കെ. റെജിലേഷ്.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ആൻ്റോസ് മാണി, രാജേഷ് തോമസ്

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി.

പ്രൊഡക്ഷൻ കൺട്രോളർ – തോബിയാസ്.

സി.എൻ. ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി.കെ.ഫെർണാണ്ടസ്സും ടീമും നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, പാലാ, ഭരണങ്ങാനം, കൊല്ലപ്പള്ളി ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘Be Emergency Ready’: അടിയന്തര സാഹചര്യം വന്നാൽ എന്തുചെയ്യണം? വീടുകളിൽ നിർബന്ധമായും കരുതേണ്ടതെന്തെല്ലാം?

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…

8 hours ago

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

19 hours ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

19 hours ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

21 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

22 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

22 hours ago