Entertainment

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്നു; പൊങ്കാല ടീസർ എത്തി

ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. എ.ബി.ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ് (പെപ്പെ), വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്നാ രേഷ്മ രാജൻ, നൈല ഉഷ, സാനിയ ഇയ്യപ്പൻ എന്നീ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കു അത്. ഇത്രയും പ്രശസ്തരായ അഭിനേതാക്കൾ ഒരു ടീസർ പ്രകാശനം ചെയ്തിരിക്കുന്നത് ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വർദ്ധിപ്പിക്കുന്നു.

ചലച്ചിത്ര വൃത്തങ്ങളിലും, ചലച്ചിത്ര പ്രേമികൾക്കിടയിലും വലിയ ആകർഷണമാണ് ഈ ടീസറിന് ലഭിച്ചിരിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ സൂചിപ്പിക്കുന്നു. ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസർ – ഡോണ തോമസ്.

യുവ പ്രേക്ഷകരുടെ ഇടയിൽ ഏറെ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവും നൽകിക്കൊണ്ടാണ്  ഈ ചിത്രത്തിൻ്റെ അവതരണം. തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിൻ്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തെ. തോക്കിൻ മുനകളിലും പിച്ചാത്തിപ്പിടികളിലുമായിട്ടാണ് ഓരോ മുഹൂർത്തങ്ങളുമെന്ന് പുറത്തുവിട്ട ടീസറിലൂടെ വ്യക്തമാക്കുന്നു.

ഒരു ഹാർബറിലെ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ്  ഈ ചിത്രത്തിൻ്റെ കഥാവികസനം. മികച്ച ആക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അരഡസനോളം മികച്ച ആക്ഷനുകളാണുള്ളത്. ശ്രീനാഥ് ഭാസിക്കു പുറമേ ബാബുരാജ്, യാമിസോന, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻ മുരുകൻ, സമ്പത്ത് റാം, ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം – രഞ്ജിൻ രാജ്

ഛായാഗ്രഹണം – ജാക്സൺ ജോൺസൺ.

എഡിറ്റിംഗ് – കപിൽ കൃഷ്ണ.

കലാസംവിധാനം – കുമാർ എടക്കര 

മേക്കപ്പ് – അഖിൽ. ടി. രാജ്.

നിശ്ചല ഛായാഗ്രഹണം – ജിജേഷ് വാടി.

സംഘട്ടനം – രാജശേഖരൻ, മാഫിയാ ശശി, പ്രഭു ജാക്കി

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ആയുഷ് സുന്ദർ

പബ്ലിസിറ്റി ഡിസൈനർ – ആർട്ടോകാർപ്പസ് 

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട.

പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്ട്സ് മോഹൻ

വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

22 mins ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

2 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago