പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം എന്നിവർ കേന്ദ്ര കഥാപാതങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മെയ് നാലിന് ഒറ്റപ്പാലത്ത് ആരംഭിക്കുന്നു.
ഡോ. ജഗദ് ലാൽ ചന്ദ്രശേഖരനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലം പി.കെ.ദാസ് മെഡിക്കൽ കോളജിലെ ബയോ കെമിസ്ടി മേധാവി കൂടിയാണ് സംവിധായകനായ ഡോ. ജഗദ് ലാൽ ചന്ദ്രശേഖരൻ.
സായ് സൂര്യ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കണ്ടന്റ് ഫാക്ടറിസ്റ്റുഡിയോ സ്സാണ് ലൈൻ പ്രൊഡ്യൂസർ.
പുതുമുഖങ്ങളായ ഗൗതം ശശി, ശ്യാം ഭവി എന്നിവരും മുഖ്യമായ വേഷത്തിലുണ്ട്.
നാലു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവിതത്തിൽ അപ്രതീഷിതമായുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം.
അലൻസിയർ, അതി ശക്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. അപ്പനു ശേഷം അലൻസിയറിനു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ജാഫർ ഇടുക്കി. സുധി കോപ്പ , ശ്രീകാന്ത് മുരളി, റിയാസ് (മറിമായം ഫെയിം) അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഛായാഗ്രഹണം – ജോമോൻ തോമസ്.
എഡിറ്റിംഗ് – സംജിത് മുഹമ്മദ്
കലാസംവിധാനം – മോഹൻദാസ്,
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ.
കോസ്റ്റ്യും – ഡിസൈൻ – സരിതാ സുഗീത്.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുഹമ്മദ് റിയാസ് – രാജീവ് രാജേന്ദ്രൻ.
പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്.
മെയ് നാലിന് ഒറ്റപ്പാലം പി.കെ.ദാസ് മെഡിക്കൽ കോളജിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വാഗമൺ, പൂയംകുട്ടി ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…