പശ്ചിമകൊച്ചിയിലെ ചെല്ലാനം കടപ്പുറത്തു വച്ച് പ്രശസ്ത നിർമ്മാതാവ് ജി.’ സുരേഷ് കുമാർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തരുൺ മൂർത്തി തൻ്റെ പുതിയ സംരംഭമായസൗദി വെള്ളക്ക എന്ന ചിത്രത്തിന് തുടക്കമിട്ടത്.’ഓപ്പറേഷൻ ജീവ- എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷംതരുൺ മൂർത്തി സംവിധാനം ചെക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽസന്ദീപ് സേന നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എം.രഞ്ജിത്ത്, കല്ലിയൂർ ശശി, ബി.രാകേഷ്, സന്ദീപ് സേനൻ, സംഗീത് സേനൻ ഹരീന്ദ്രൻ, മധു മൂർത്തി ,ബിനി,എന്നിവർ ഭദ്രദീപം തെളിയിച്ച് ഈ ചടങ്ങ് പൂർത്തീകരിച്ചു.’അനിഷ്, എം.തോമസ് സ്വിച്ചോൺ കർമ്മവും, ജി.സുരേഷ് കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആയിഷ എന്ന ഒരു സ്ത്രീയുടെ ജീവിതത്തിൽ തികച്ചും അവിചാരിതമായി അരങ്ങേറുന്ന സംഭവങ്ങളും അതിൻ്റെ നൂലാമാലകളുമാണ് ഏറെ പിരിമുറുക്കത്തോടെ അവതരിപ്പിക്കുന്നത്.
പുതുമുഖമായ ദേവി വർമ്മയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാൻ, ബിനു പപ്പു, സുധിക്കോപ്പ, ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സംവിധായകൻ്റേതു തന്നെയാണ് തിരക്കഥയും ‘അൻവർ അലിയുടെ ഗാനങ്ങൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് -നിഷാദ് യൂസഫ്. കലാസംവിധാനം-സാബു വിതുര മേക്കപ്പ്- മനു, കോസ്റ്റ്യും ഡിസൈൻ -മഞ്ജു ഷാ വിജയൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ .-സംഗീത് സേനൻ. കോ പ്രൊഡ്യൂസർ -ഹരീന്ദ്രൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ- മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- സ്.ഷമീജ് കൊയിലാണ്ടി, ജെമിഷ് ജോസ്. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി.കെ. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.ഫോട്ടോ – ഹരി തിരുമല
വാഴൂർ ജോസ്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…