Entertainment

തരുൺ മൂർത്തിയുടെ “സൗദി വെള്ളക്ക” ആരംഭിച്ചു

പശ്ചിമകൊച്ചിയിലെ ചെല്ലാനം കടപ്പുറത്തു വച്ച് പ്രശസ്ത നിർമ്മാതാവ് ജി.’ സുരേഷ് കുമാർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തരുൺ മൂർത്തി തൻ്റെ പുതിയ സംരംഭമായസൗദി വെള്ളക്ക എന്ന ചിത്രത്തിന് തുടക്കമിട്ടത്.’ഓപ്പറേഷൻ ജീവ- എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷംതരുൺ മൂർത്തി സംവിധാനം ചെക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽസന്ദീപ് സേന നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എം.രഞ്ജിത്ത്, കല്ലിയൂർ ശശി, ബി.രാകേഷ്, സന്ദീപ് സേനൻ, സംഗീത് സേനൻ ഹരീന്ദ്രൻ, മധു മൂർത്തി ,ബിനി,എന്നിവർ ഭദ്രദീപം തെളിയിച്ച് ഈ ചടങ്ങ് പൂർത്തീകരിച്ചു.’അനിഷ്, എം.തോമസ് സ്വിച്ചോൺ കർമ്മവും, ജി.സുരേഷ് കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആയിഷ എന്ന ഒരു സ്ത്രീയുടെ ജീവിതത്തിൽ തികച്ചും അവിചാരിതമായി അരങ്ങേറുന്ന സംഭവങ്ങളും അതിൻ്റെ നൂലാമാലകളുമാണ് ഏറെ പിരിമുറുക്കത്തോടെ അവതരിപ്പിക്കുന്നത്.

പുതുമുഖമായ ദേവി വർമ്മയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാൻ, ബിനു പപ്പു, സുധിക്കോപ്പ, ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സംവിധായകൻ്റേതു തന്നെയാണ് തിരക്കഥയും ‘അൻവർ അലിയുടെ ഗാനങ്ങൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് -നിഷാദ് യൂസഫ്. കലാസംവിധാനം-സാബു വിതുര മേക്കപ്പ്- മനു, കോസ്റ്റ്യും ഡിസൈൻ -മഞ്ജു ഷാ വിജയൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ .-സംഗീത് സേനൻ. കോ പ്രൊഡ്യൂസർ -ഹരീന്ദ്രൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ- മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- സ്.ഷമീജ് കൊയിലാണ്ടി, ജെമിഷ് ജോസ്. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി.കെ. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.ഫോട്ടോ – ഹരി തിരുമല

വാഴൂർ ജോസ്.

Newsdesk

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

39 mins ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

2 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

3 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

8 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

9 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago