കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടെലിവിഷന്‍ സീരിയലുകളുടെ സംപ്രേഷണം ഏപ്രില്‍ ആദ്യവാരം മുതല്‍ ഇല്ലാതെയാവും. ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീരിയലുകള്‍, പ്രതിദിന ടെലിവിഷന്‍ പരിപാടികള്‍, റിയാലിറ്റി ഷോകള്‍, തുടങ്ങിയവയുടെ ചിത്രീകരണം മുടങ്ങുന്നതിനാല്‍ സംപ്രേഷണം നടക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
നേരത്തെ മാര്‍ച്ച് 31 വരെ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെറ്റേര്‍ണിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 17 ന് നടന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ വേണ്ട മുന്‍കരുതലോടെ മാര്‍ച്ച് 19 നകം എല്ലാ ടെലിവിഷന്‍ പരിപാടികളുടെയും ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്ന് തീരുമാനിച്ചിരുന്നു.
ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയരക്ടേര്‍സും മാര്‍ച്ച് 19 മുതല്‍ 31 വരെ സിനിമകള്‍, വെബ്‌സീരീസ്, സീരിയലുകള്‍ എന്നിവയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ഇതിനുപിന്നാലെ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് സീരിയലുകളുടെയും ഷോകളുടെയുമെല്ലാം ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീളാന്‍ ഇടയാക്കും.
ഷൂട്ട് ചെയ്ത എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ ഏപ്രില്‍ ആദ്യ ആഴ്ചയോടെ എല്ലാ സീരിയലുകളുടെയും സംപ്രേഷണം നിലയ്ക്കും. ഈ സമയത്ത് പഴയ എപ്പിസോഡുകള്‍ റീ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനമെന്ന് ചാനല്‍ വക്താക്കള്‍ പറഞ്ഞതായി ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ലോക്ക് ഡൗണിന് പിന്നാലെ രാമായണവും മഹാഭാരതവും ദൂരദര്‍ശന്‍ സംപ്രേക്ഷണം ആരംഭിച്ചിരുന്നു.
ഒപ്പം ഷാരൂഖ് ഖാന്‍ അഭിനയിച്ച സര്‍ക്കസ് എന്ന സീരിയലും സംപ്രേഷണം ചെയ്യുന്നുണ്ട്. ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്നായിരുന്നു പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അറിയച്ചത്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…