Entertainment

‘ഓപ്പറേഷൻ ത്രാൾ’ ഫസ്റ്റ് ലുക്ക് പുറത്ത്.

ജയസൂര്യ നായകനായി, രതീഷ് വേഗയുടെ സംവിധാനത്തിൽ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

യഥാർത്ഥ സംഭവങ്ങളൾ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ, കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്നു

മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ഒരു ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഒരുങ്ങുന്നു. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓപ്പറേഷൻ ത്രാളിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്.

ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ‘ഓപ്പറേഷൻ ത്രാൾ’, മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു വമ്പൻ പ്രോജക്‌ടായി വിലയിരുത്തപ്പെടുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ തന്നെ ദേശീയതലത്തിൽ ചർച്ചകൾക്ക് വഴിതെളിയുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേർന്നതാണ്.

‘ഓപ്പറേഷൻ ത്രാൾ’  എന്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളിൽ ഒന്നാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ കഥയിൽ ഹൈ-ഒക്ടേന്‍  ആക്ഷൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പടത്തിന്റെ സ്കെയിൽ വളരെ വലുതാണ് – അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ജയസൂര്യ പറഞ്ഞു.

നമുക്കുവേണ്ടി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ നിശബ്ദമായ പോരാട്ടങ്ങളെയാണ് ഞാൻ അന്വേഷിക്കാൻ ആഗ്രഹിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ രാജ്യസുരക്ഷയുടെ ഭാരം ഏറ്റുനിൽക്കുന്ന ഒരു പറ്റം മനുഷ്യരുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതിനുള്ള എന്റെ ശ്രമമാണ് ‘ഓപ്പറേഷൻ ത്രാൾ’ എന്ന് സംവിധായകൻ രതീഷ് വേഗ പറഞ്ഞു.

സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.

പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു.
കല സംവിധാനം സുനീഷ് സോദരൻ, .
വസ്ത്രാലങ്കാരം-സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്-റോണക്‌സ് സേവ്യർ,
ചീഫ് അസോസിയേറ്റ് ഡയറക്ഷൻ-ഉല്ലാസ് കൃഷ്ണ,
സൗണ്ട് മിക്‌സിംഗ്-എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി- ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ-വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്- ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ് & വാഴൂർ ജോസ് , & ആതിരദിൽ ജിത്ത്.L
മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

1 hour ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

2 hours ago

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

21 hours ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

21 hours ago

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

1 day ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

1 day ago