Entertainment

“സ്വരം” സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഗുഡ് വിൽ എന്റർടൈൻമെന്റ്സ് പുറത്തിറക്കി

ദിവസങ്ങൾക്കകം പ്രേക്ഷകരുടെ മുന്നിലെത്തുന്ന “സ്വരം” പ്രമേയത്തിന്റെ പുതുമകൊണ്ടും പ്രതിപദാനത്തിന്റെ പൊലിമകൊണ്ടും ഏറെ ശ്രദ്ധേയമാണ്. ശുദ്ധമായ ആത്മീയത വ്യക്തി ജീവിതത്തിൽ വരുത്തുന്ന ക്രിയാത്മകമായ പരിവർത്തനങ്ങളെക്കുറിച്ചും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പത്തെ ക്കുറിച്ചുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ഉണ്ണി എന്ന ഗവേഷക വിദ്യാർത്ഥിയുടെ വികൽപ്പങ്ങൾ ഗുരുവിന്റെ ജ്ഞാന ദീപ്തിയിൽ അലിഞ്ഞില്ലാതെയാവുന്നതും മനസ്സിലെ കടുംകെട്ടുകളഴിഞ്ഞു.

പ്രസാദപൂർണമായ ജീവിതത്തിലേക്ക് ഉണ്ണി തിരിച്ചുവരുന്നതും “സ്വരം” സാക്ഷ്യപെടുത്തുന്നു. ലേഖ എന്ന ഗവേഷകവിദ്യാർത്ഥിനി ഉണ്ണിക്ക് ആത്മധൈര്യം പകരുമ്പോൾ കളിക്കൂട്ടുകാരി ലക്ഷ്മിക്കുട്ടി ഒരു മധുരനൊമ്പരമായി ആ മനസ്സിലൂറുന്നു.

സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ, കരുതലിന്റെ, സമർപ്പണത്തിന്റെ എല്ലാം കഥയാണ് ഈ ചിത്രം പറയുന്നത്. ആത്മീയതയുടെ അഭൗമ തലങ്ങൾക്കൊപ്പം സ്വപ്‌നിലമായ മനസ്സിന്റെ ഉള്ളറകളും  ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

എ.പി. നളിനന്റെ തിരക്കഥയ്ക്ക് അഭ്രഭാഷ്യ മൊരുക്കിയിരിക്കുന്നത് യുവസംവിധായകൻ നിഖിൽ മാധവാണ്. ക്യാമറ  – മോഹിത് ചെമ്പോട്ടിൽ 

എഡിറ്റിംഗ് – റജിനാസ് തിരുവമ്പാടി

ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്, ഡോ. സനൽകൃഷ്ണൻ, ഇ. ആർ. ഉണ്ണി, കവിതാ ബൈജു, മാളവികാനന്ദൻ, മായ ഉണ്ണിത്താൻ, അമേയ, നന്ദന തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപെടുന്നു.

ഗാനരചന : എ. പി. നളിനൻ, ടി രേഖ, പ്രമോദ് വെള്ളച്ചാൽ

സംഗീതം : എൽ. ശശികാന്ത്, ഹരികുമാർ  ഹരേറാം.

രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ് “സ്വരം” നിർമ്മിച്ചിരിക്കുന്നത്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

2 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

17 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

18 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

19 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago