Entertainment

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം ആരംഭിച്ചു

പഠനനിലവാരത്തിലും മറ്റു കലാകായിക രംഗങ്ങളിലും ഏറെ മികവു പുലർത്തി പോരുന്നതും. മനോഹരവുമായ മദ്ധ്യതിരുവതാംകൂറിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി  അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ്. ഈ കാംബസ് പടക്കളം എന്ന ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലമാവുകയാണിപ്പോൾ. സെപ്റ്റംബർ പത്ത് ചൊവ്വാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇവിടെ ആരംഭിക്കുകയുണ്ടായി.

മലയാള സിനിമയിൽ വലിയ പുതുമകൾ സമ്മാനിച്ചു പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു. വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനുസ്വരാജാണ് സംവിധാനം ചെയ്യുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു. ബേസിൽ ജോസഫിനോടൊപ്പം സഹായിയായി പ്രവർത്തിക്കുകയും പ്രശസ്ത തിരക്കഥാകൃത്ത് ജസ്റ്റിൻ മാത്യുവിനോടൊപ്പം രചനയിലും സഹകരിച്ചു പോന്നതിനു ശേഷമാണ് മനുസ്വരാജ് ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ഫ്രൈഡേ അവതരിപ്പിക്കുന്ന പതിനാറാമത് പുതുമുഖ സംവിധായകൻ പുതിയ സംവിധായകരെ ഏറ്റവും കൂടുതൽ മലയാള സിനിമക്കു നൽകിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിം ഹൗസ്. മനുസ്വരാജിനെ പടക്കളം എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുമ്പോൾ ഈ ഗണത്തിലെ പതിനാറാമാനാകുകയാണ്. പതിവായി പുതുമുഖ സംവിധായകരെ അവതരിപ്പിച്ച ക്രഡിറ്റ് ഫ്രൈഡേ ഫിലിംസിന് മാത്രമായിരിക്കും.

പൂർണ്ണമായും ഒരു ക്യാമ്പസ് ചിത്രമാണിത്. ചിത്രത്തിൻ്റെ തൊണ്ണൂറുശതമാനം രംഗങ്ങളും ഈ കാംബ സ്സിൽത്തന്നെയാണു ചിത്രീകരിക്കുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. രണ്ടു ഷെഡ്യൂളുകളിലായി എഴുപതു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് കംബസ്സിൽ മാത്രം ചിത്രീകരിക്കുന്നത്.

ഒരു എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഒരു ക്യാമ്പസ് എന്നു കേൾക്കുമ്പോൾ പ്രേക്ഷകൻ്റെ മുന്നിൽ പെട്ടെനന്ന കടന്നു വരുന്ന പല മുൻവിധികളേയും തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കുമിത്. ഫുൾ ഫൺ, ഫിൻ്റെസി ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് വിജയ് ബാബു പറഞ്ഞു.

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു ക്യാംപസാണിത്. ഇവിടുത്തെ വിദ്യാർത്ഥികൾ പുതിയ തലമുറക്കാരും ഉയർന്ന ചിന്താഗതികളുമൊക്കെയുള്ളവർ.

ശാസ്ത്രയുഗത്തിൽ, കോമിക്സും, സൂപ്പർ ഹീറോയുമൊക്കെ വായിച്ച് അതിൽ ആകൃഷ്ടരായ കുട്ടികളാണ്. അവരുടെ വീഷണങ്ങളിലും, ചിന്തകളിലുമൊക്കെ ഇതിൻ്റെ പ്രതിഫലനങ്ങൾ ഏറെഉണ്ട്.

ഇവിടെ ബുദ്ധിയും, കുശലവുമൊക്കെ കൈമുതലായിട്ടുള്ള ഈ വിദ്യാർത്ഥികൾക്ക് ചില പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. വിദ്യാർത്ഥികളെ നേരിടുന്ന ഈ പ്രശ്നത്തെ തരണം ചെയ്യാള്ള ഇവരുടെ ശ്രമങ്ങൾ ഏറെ  തികഞ്ഞ ഹ്യൂമർ മുഹൂർത്തങ്ങളിലൂടെ അവരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

 ഇതാണ് മറ്റു ക്യാമ്പസ് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാക്കുന്നത്. നാലായിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി, വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സന്ധീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് ബോയ്( വാഴ ഫെയിം), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യു ട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കാംബസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് ഷറഫുദ്ദീൻ എന്നിവരും ഈ ചിത്രത്തിലെ തിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.

തിരക്കഥ – നിതിൻ.സി.ബാബു- മനുസ്വരാജ്.

സംഗീതം – രാജേഷ് മുരുകേശൻ(പ്രേമം ഫെയിം)

ഛായാഗ്രഹണം – അനു മൂത്തേടത്ത്.

എഡിറ്റിംഗ് – നിതിൻരാജ് ആരോൾ

പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.

കലാസംവിധാനം – മഹേഷ് മോഹൻ

മേക്കപ്പ് – റോണക്സ് സേവ്യർ

കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.

അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ

പ്രൊഡക്ഷൻ മാനേജർ – സെന്തിൽ കുവാർ പൂജപ്പുര.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.

പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.

വാഴൂർ ജോസ്.

ഫോട്ടോ – വിഷ്ണു.എസ്.രാജൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

3 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

3 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

10 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

10 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

12 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

13 hours ago